News in its shortest

ഐപിഎല്‍ 2018 ദിനേശ് കാര്‍ത്തിക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍


ഐപിഎല്‍ 2018 സീസണില്‍ ദിനേശ് കാര്‍ത്തിക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിക്കും. രണ്ടു തവണ ഐപിഎല്‍ ചാമ്പ്യന്‍മാരായ നൈറ്റ് റൈഡേഴ്‌സിന്റെ കഴിഞ്ഞ സീസണിലെ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സിലേക്ക് പോയതിനെ തുടര്‍ന്നാണ് റൈഡേഴ്‌സിന് പുതിയ നായകനെ തേടേണ്ടി വന്നത്.

ഗുജറാത്ത് ലയണ്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂര്‍ എന്നീ ടീമുകള്‍ക്കു വേണ്ടിയാണ് മുന്‍ സീസണുകളില്‍ കാര്‍ത്തിക് കളിച്ചിരുന്നത്.

ഈ വര്‍ഷം 7.4 കോടി രൂപ നല്‍കിയാണ് 32-കാരനായ കാര്‍ത്തിക്കിനെ റൈഡേഴ്‌സ് സ്വന്തമാക്കിയത്. ഏപ്രില്‍ എട്ടിന് സ്വന്തം നാട്ടില്‍ റോയല്‍ ചലഞ്ചേഴ്‌സിന് എതിരെയാണ് റൈഡേഴ്‌സിന്റെ ആദ്യ മത്സരം.

Comments are closed.