News in its shortest

Dear Friend review: സൗഹൃദ ക്ലീഷേകളില്ലാത്ത പടം; ടോവിനോയ്ക്ക് അഭിനയപിടുത്തവും ഇല്ല

എം ഡി സൗദ്‌

ഡിയർ ഫ്രണ്ട് കണ്ടു. നല്ലൊരു സിനിമ. ഫ്രണ്ട്ഷിപ് ആണ് തീം എങ്കിലും സാധാരണ ഫ്രണ്ട്ഷിപ് സിനിമകളിലെ ക്ളീഷേ സീനുകൾ കുറവാണ്. കാണുന്നവന്റെ ചിന്തയിലേക്ക് ചോദ്യങ്ങൾ ഇട്ടു തരുന്ന ഒരു മനോഹര സിനിമ ആയിട്ടാണ് തോന്നിയത്. ഏറ്റവും അത്ഭുതപ്പെടുത്തിയത് ടോവിനോ തന്നെയാണ്. അനായാസമായി ടോവിനോ ഈ വേഷം ചെയ്തിരിക്കുന്നു. പലരും പറയാറുണ്ട് ടോവിനോയ്ക്ക് അഭിനയിക്കുമ്പോൾ ഒരു പിടുത്തം ഉണ്ടെന്ന്. അത് ഈ സിനിമയിൽ ഇല്ല. ഒരു കാറ്റ് പോലെ സൗമ്യമായി തന്റെ കൂട്ടുകാരിലേക്ക് വരുന്ന ടോവിനോയെ ഇതിൽ കാണാം.

പ്രേക്ഷകനെ വിശ്വസിക്കുന്നു (സ്പൂൺ ഫീഡ് ചെയാത്ത) , അല്ലെങ്കിൽ പ്രേക്ഷകന് അവന്റെ ഫിക്ഷണൽ ചിന്തകൾക്ക് ഇടം നൽകുന്നു എന്നതാണ് ഈ സിനിമ എനിക്ക് ഇഷ്ടപ്പെടാനുള്ള കാരണം. ഈ സൗഹൃദം നമ്മളെ തൊടും. ഒരു നല്ല ഫ്രണ്ട്ഷിപ് സിനിമ വന്നിട്ട് എത്ര നാളായി മലയാളത്തിൽ. അവിടെയാണ് ഈ സിനിമയുടെ സ്ഥാനം. സിറ്റി ലൈഫിന്റെ തിരക്കിൽ ജീവിക്കുന്ന, അവരുടെതായ സ്വപ്‌നങ്ങൾ ഉള്ള കൂട്ടുകാർ. അതിനു പരസ്പരം തണലും സഹായവും ആകുന്നു. അത് നമ്മളിൽ ഒരു ചിരിയോ സന്തോഷമോ നിറയ്ക്കും.

നാരദൻ സിനിമയിൽ നിന്നും തികച്ചും വ്യത്യസ്തമായ വേഷമാണ് ഇതിൽ ടോവിനോയ്ക്ക്. അത് ഏറ്റവും നല്ല രീതിയിൽ തന്നെ ടോവിനോ ചെയ്തിട്ടുണ്ട്. ആഗ്രസീവ് ആയ ഒരാളായിൽ നിന്ന് പതിഞ്ഞ, സൗമ്യനായ ഒരാളിലേക്കുള്ള മാറ്റം. ഇങ്ങനെ ഉള്ള വ്യത്യസ്ത വേഷങ്ങൾ ചെയ്ത് ഇമ്പ്രൂവ് ചെയ്യുന്ന നടനാണ് ടോവിനോ. പല പല സംവിധായകരുടെ കയ്യിലൂടെ പല വേഷങ്ങൾ ചെയ്ത് നമ്മളെ അത്ഭുതപ്പെടുത്താൻ ടോവിനോയ്ക്ക് ഇനിയും സാധിക്കട്ടെ…

Dear Friend review: സൗഹൃദ ക്ലീഷേകളില്ലാത്ത പടം; ടോവിനോയ്ക്ക് അഭിനയപിടുത്തവും ഇല്ല

kerala psc coaching kozhikode, best psc coaching center calicut, silver leaf psc academy kozhikode

Comments are closed.