News in its shortest

ക്രിസ് ഗെയിലിന് പുതിയ റെക്കോര്‍ഡ്: ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍

വെടിക്കെട്ട് ബാറ്റിങ് വീരന്‍ ക്രിസ് ഗെയില്‍ ഒരു റെക്കോര്‍ഡ് കൂടെ സ്വന്തം പേരില്‍ കുറിച്ചു. ഒരു ട്വി20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ എന്ന റെക്കോര്‍ഡാണ് ഗെയില്‍ അടിച്ചെടുത്തത്.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഫൈനലില്‍ രംഗപൂര്‍ റൈഡേഴ്‌സിനുവേണ്ടി ധാക്ക ഡൈനാമൈറ്റ്‌സിന് എതിരെ 18 സിക്‌സുകള്‍ അദ്ദേഹം അടിച്ചു കൂട്ടി. കേവലം 69 പന്തില്‍ നിന്ന് 146 റണ്‍സെടുത്ത് പുറത്താകാതെ അദ്ദേഹം നിന്നു.

ടി20 മത്സരത്തില്‍ ഗെയില്‍ 11,000 റണ്‍സ് കടക്കുകയും ചെയ്തു. റണ്‍മലയില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രണ്ടന്‍ മക്കെല്ലം 8526 റണ്‍സുമായി ഏറെ പിന്നിലാണ്.

വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: ന്യൂസ്18.കോം

Comments are closed.