News in its shortest

അനുഷ്‌ക ശര്‍മ ഇറ്റലിക്ക് പറന്നു, വിവാഹം ഉടനെന്ന് സൂചന

ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മ മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം ഇന്ന് പുലര്‍ച്ചെ ഇറ്റലിക്ക് പറന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമൊത്തുള്ള വിവാഹം ഇറ്റലിയില്‍ വച്ച് ഉടന്‍ നടക്കുമെന്ന വാര്‍ത്തകള്‍ക്ക് ഇടയിലാണ് അനുഷ്‌ക ഇറ്റലിയിലേക്ക് പോയത്. ഡിസംബര്‍ 10നും 12 നും ഇടയില്‍ വിവാഹമുണ്ടാകുമെന്നാണ് സൂചന. ഈ മാസമൊടുവില്‍ മുംബയില്‍ വച്ച് റിസപ്ഷനുമുണ്ടാകും.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോഹ്ലിയും അനുഷ്‌കയും പ്രണയത്തിലാണ്.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: എന്‍ഡിടിവി

Comments are closed.