News in its shortest

ബിറ്റ്‌കോയിനില്‍ നിക്ഷേപം: അമിതാഭ് ബച്ചന്‍ 17 മില്ല്യണ്‍ ഡോളറില്‍ അധികം സമ്പാദിച്ചതായി റിപ്പോര്‍ട്ട്‌

ഇന്ത്യയില്‍ ഇനിയും നിയമവിധേയമായിട്ടില്ലാത്ത ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിനില്‍ നിക്ഷേപം നടത്തി അമിതാഭ് ബച്ചന്‍ 17 മില്ല്യണ്‍ ഡോളറില്‍ അധികം സമ്പാദിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടര വര്‍ഷത്തിലധികമായി ബച്ചന്‍ നിക്ഷേപം നടത്തുന്നുണ്ട്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും മറ്റു ധനകാര്യ സ്ഥാപനങ്ങളും ക്രിപ്‌റ്റോകറന്‍സിയില്‍ വിശ്വാസം രേഖപ്പെടുത്തിയിട്ടില്ല. അതേസമയം വിദേശ രാജ്യങ്ങളില്‍ ചിലത് ബിറ്റ്‌കോയിനെ അംഗീകരിച്ചിട്ടുണ്ട്.

അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും 2.5 ലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തിയതിന്റെ മൂല്യം ഉയര്‍ന്ന് ഇപ്പോള്‍ 17.5 മില്ല്യണ്‍ ഡോളറിന്റെ മൂല്യമുള്ള ബിറ്റ്‌കോയിനുകളായി. വിദേശത്തെ നികുതിരഹിത സ്വര്‍ഗങ്ങളില്‍ കള്ളപ്പണ നിക്ഷേപം നടത്തിയെന്ന് ആരോപണം ബച്ചന് നേരേ പലതവണ ഉയര്‍ന്നിട്ടുള്ളതാണ്. ആ ഒരു പശ്ചാത്തലത്തിലാണ് സര്‍ക്കാരിനോ മറ്റേതൊരു ഏജന്‍സിക്കോ നിയന്ത്രിക്കാനോ നിരീക്ഷിക്കാനോ കഴിയാത്ത ബിറ്റ്‌കോയിനില്‍ ബച്ചന്‍മാര്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയെന്ന വാര്‍ത്ത പുറത്തുവരുന്നത്.

വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: ന്യൂസ്18.കോം

Comments are closed.