News in its shortest

കമലദാസില്ലാതെ കമലിന്റെ ആമി


ഏറ്റെടുക്കാന്‍ ഏറെ വെല്ലുവിളികളുണ്ടായിരുന്ന കമലാദാസിന്റെ ജീവിതകഥയെ അവയൊന്നും ഏറ്റെടുക്കാതെ വളരെ സുരക്ഷിതമായി അവതരിപ്പിച്ച് കമല്‍. കീഴ് വഴക്കങ്ങളേയും വാര്‍പ്പ് മാതൃകകളേയും എന്നും വെല്ലുവിളിച്ചിരുന്ന കമലയുടെ എന്റെ കഥ എന്ന ആത്മകഥയില്‍ നിന്നും എടുത്ത് കമലാദാസിനെ വെള്ളിത്തിരയില്‍ ആമിയിലൂടെ വരച്ചിടാനുള്ള സംവിധായകന്റെ ശ്രമം സുരക്ഷിതമായ ഇടങ്ങളില്‍ നിന്നു കൊണ്ടുള്ളതായി.

ജനനം മുതല്‍ മരണം വരെയുള്ള ജീവിതം അവതരിപ്പിക്കുന്നതിന് പകരം കമല്‍ മധ്യത്തില്‍ നിന്നാണ് ആരംഭിച്ചിരിക്കുന്നത്. കമലയുടെ ജീവിതത്തിന്റെ ഫ്‌ളാഷ് ബാക്കുകളുടേയും കഥകളുടേയും കവിതകളുടേയും മിശ്രണമാണ് ആമി.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍

Comments are closed.