News in its shortest

മാധ്യമപ്രവര്‍ത്തകയെ ആക്രമിച്ചു; രണ്ട് കോഴിക്കോട്ടുകാര്‍ പിടിയില്‍

കൊല്ലം: ട്രെയിനില്‍ മാധ്യമ പ്രവര്‍ത്തകയേയും ഭര്‍ത്താവിനേയും ആക്രമിച്ച കേസില്‍ രണ്ട് കോഴിക്കോട്ടുകാര്‍ അറസ്റ്റില്‍. ജോലി കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്നും വര്‍ക്കലയിലേക്കുള്ള വീട്ടിലേക്ക് വരികയായിരുന്ന ദമ്പതികളെ ചിറയിന്‍കീഴ് വച്ചാണ് ഇരുവരും ആക്രമിച്ചത്.

പുതിയ തിരുത്തിയാട് കാട്ടുപറമ്പത്ത് വീട്ടില്‍ കെ അജല്‍ (23), ചേവായൂര്‍ നെടുലിപറമ്പില്‍ അതുല്‍ (23) എന്നിവരാണ് പിടിയിലായത്.

റെയില്‍വേ ജീവനക്കാരനായ ഭര്‍ത്താവ് ചിറയിന്‍കീഴ് റെയില്‍സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ പ്ലാറ്റ്‌ഫോമില്‍ ഇറങ്ങിയപ്പോഴാണ് സംഭവം. മാധ്യമ പ്രവര്‍ത്തകയോട് മോശമായി സംസാരിക്കുകയും ഇത് ചോദ്യം ചെയ്തപ്പോള്‍ കൈയേറ്റം ചെയ്യുകയുമായിരുന്നു. സ്ഥലത്ത് എത്തിയ റെയില്‍വേ പൊലീസിനേയും അക്രമികള്‍ വെറുതെവിട്ടില്ല. തിരുവനന്തപുരത്ത് ഒരു സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്.

Comments are closed.