ബിജെപി പ്രസിഡന്റ് അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസിലെ വാദം കേള്‍ക്കുകയും ഷായെ കോടതിയില്‍ വിളിച്ചു വരുത്തുകയും ചെയ്തിരുന്ന ജഡ്ജി ജസ്റ്റിസ് ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ ദുരൂഹമരണത്തില്‍ അന്വേഷണം വേണമെന്ന് മുന്‍ ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായ എപി ഷാ ആവശ്യപ്പെട്ടു. ലോയ കൊല്ലപ്പെട്ടതാണെന്ന് ബന്ധുക്കള്‍ ആരോപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരേയും ജുഡീഷ്യറിയിലെ ആരും അന്വേഷണം ആവശ്യപ്പെട്ടു രംഗത്തു വന്നിരുന്നില്ല. ഷായാണ് ആദ്യമായി അന്വേഷണം ആവശ്യപ്പെടുന്നത്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ദിവയര്‍.ഇന്‍

വീഡിയോ കാണാം