ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറുകളിലൊന്നാണ് ലംബോര്‍ഗിനി. എന്നാല്‍ ഈ കാറില്‍ ട്രാഫിക് നിയമ ലംഘനം നടത്തി രക്ഷപ്പെടാമെന്ന് കരുതിയിട്ടുണ്ടോ. ഉണ്ടെങ്കില്‍ തെറ്റി. പൊലീസ് സൈക്കിളില്‍ പിന്തുടര്‍ന്ന് വരും, പിടികൂടും, ഫൈന്‍ അടിക്കും. ഇത് നടന്നത് ജപ്പാനിലാണ്. ഒരു ഓറഞ്ച് നിറത്തിലുള്ള ലംബോര്‍ഗിനി ഹുറാകാനെയാണ് ജപ്പാനിലെ പൊലീസുകാരന്‍ പിടികൂടിയത്. എത്ര വലിയ കാശുകാരനായാലും നിയമത്തിന് മുന്നില്‍ തുല്യനാണ് എന്ന സന്ദേശം ഈ വീഡിയോയില്‍ നിന്നും ഇന്ത്യയിലെ പൊലീസുകാര്‍ക്ക് കണ്ടു പഠിക്കാവുന്നതാണ്.