News in its shortest

രഞ്ജി ക്വാര്‍ട്ടര്‍ ഫൈനല്‍: കേരളത്തിന് തോല്‍വി

ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന കേരളത്തിന് വിര്‍ഭയോട് വന്‍തോല്‍വി. വിദര്‍ഭ ഉയര്‍ത്തിയ 578 റണ്‍സിന്റെ റണ്‍മല പിന്തുടര്‍ന്ന കേരളം 165 റണ്‍സിന് പുറത്തായി. 412 റണ്‍സിന്റെ ദയനീയ തോല്‍വി.

അര്‍ദ്ധ സെഞ്ച്വറി നേടിയ സല്‍മാന്‍ നിസാര്‍ ഒഴികെ മറ്റാര്‍ക്കും പൊരുതി നില്‍ക്കാന്‍ കഴിഞ്ഞില്ല.

വിദര്‍ഭയുടെ സര്‍വതെയാണ് കേരള ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. 41 റണ്‍സ് മാത്രം വഴങ്ങി സര്‍വതെ ആറ് വിക്കറ്റ് വീഴ്ത്തി. എറിഞ്ഞത് കേവലം 16.2 ഓവറും.

മത്സരത്തിന്റെ ആദ്യദിനം ഒഴികെ മറ്റെല്ലാ സെഷനിലും വിദര്‍ഭ കേരളത്തിനുമേല്‍ ആധിപത്യം പുലര്‍ത്തിയിരുന്നു.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മനോരമഓണ്‍ലൈന്‍.കോം

Comments are closed.