മൂന്നുമക്കളുടെ അമ്മ. ഒരു ചെറുമകന്‍. 52 വയസ്സുള്ള പരംജീത് കൗറിന്റെ കുടുംബ വിവരങ്ങളാണ് ഇത്. അവരിന്ന് പഞ്ചാബ് സര്‍ക്കാര്‍ യൂബറുമായി ചേര്‍ന്ന് ആരംഭിച്ച ബൈക്ക് ടാക്‌സി സേവനത്തിലെ ആദ്യ വനിത ഡ്രൈവറാണ്. തന്റെ ഉപഭോക്താക്കളെല്ലാം വളരെ പ്രോത്സാഹജനകമായിട്ടാണ് പ്രതികരിച്ചതെന്ന് അവര്‍ പറയുന്നു. വീട്ടുകാര്‍ നിരുത്സാഹപ്പെടുത്തിയെങ്കിലും കുടുംബത്തിലേക്കുള്ള വരുമാനത്തില്‍ ഒരു പങ്ക് തനിക്കും എത്തിക്കാനാകും എന്നതില്‍ അവര്‍ സന്തോഷിക്കുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക ഹിന്ദുസ്ഥാന്‍ടൈംസ്.