News in its shortest

ടൈം മാസികയുടെ ഈ വര്‍ഷത്തെ വ്യക്തിയായി മീ ടൂ ഹാഷ് ടാഗ് തെരഞ്ഞെടുക്കപ്പെട്ടു

മീ ടൂ ഹാഷ് ടാഗിനെ ഈ വര്‍ഷത്തെ വ്യക്തിയായി ടൈംസ് മാഗസിന്‍ തെരഞ്ഞെടുത്തു. തങ്ങള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ തുറുന്ന പറഞ്ഞു കൊണ്ട് സ്ത്രീകള്‍ നടത്തിയ മുന്നേറ്റണായിരുന്നു മീ ടൂ ഹാഷ് ടാഗ് പ്രചാരണം. നിശബ്ദത ഭേദിച്ചവര്‍ എന്നാണ് ടൈംസ് എഡിറ്റര്‍ ഇന്‍ ചീഫ് എഡ്വേര്‍ഡ് ഫെല്‍സെന്താല്‍ വിശേഷിപ്പിച്ചത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് തുടങ്ങിയ പ്രമുഖരെ പിന്തള്ളിയാണ് സാമൂഹിക പ്രവര്‍ത്തകയായ ടരാന ബുര്‍കെ ആരംഭിച്ച മീ ടൂ പ്രചാരണം നേട്ടം കൈവരിച്ചത്.

വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: റോയിറ്റേഴ്‌സ്.കോം

Comments are closed.