News in its shortest

മൂന്നാമതൊരു വിദ്യാര്‍ത്ഥിക്ക് കൂടെ കൊറോണ സ്ഥിരീകരിച്ചു

കേരളത്തില്‍ മൂന്നാമതൊരു വിദ്യാര്‍ത്ഥിക്ക് കൂടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കോറോണ വൈറസ് വ്യാപനം ആരംഭിച്ച വുഹാനില്‍ നിന്നും തിരിച്ചെത്തിയ വിദ്യാര്‍ത്ഥിയിലാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍കോഡ് സ്വദേശിയാണ്.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ് ഇയാള്‍. ആരോഗ്യ നില തൃപ്തികരമാണ്.

തൃശൂരിലും ആലപ്പുഴയിലും ഓരോ രോഗികള്‍ ചികിത്സയിലാണ്. ആശുപത്രയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ നിയമസഭയില്‍ വ്യക്തമാക്കി.

ഞായറാഴ്ച വരെ 104 സാമ്പിളുകള്‍ പരിശോധന നടത്തി. രോഗം ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും വൈറസ് വ്യാപനം തടയാന്‍ എല്ലാവരും മുന്‍കരുതല്‍ എടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Comments are closed.