News in its shortest

സീറോ ബഡ്ജറ്റില്‍ ചിത്രീകരിച്ച മുഹമ്മദിന്റെ ദി ഫിഫ സോങ് ശ്രദ്ധേയമാകുന്നു

‘ലെറ്റ്മീഡ്രീം…’ എന്ന തന്റെ ആദ്യ പോപ്പ് സോങ്ങിന്റെ വിജയത്തിന് ശേഷം കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി, മുഹമ്മദ് തന്നെ വരികള്‍ എഴുതി, സംഗീത സംവിധാനം നിര്‍വ്വഹിച്ച് പുറത്തിറക്കിയ ‘ദി ഫിഫ സോങ്’ ശ്രദ്ധേയമാകുന്നു.

നന്ദകിഷോറൂം മുഹമ്മദും ചേര്‍ന്നാണ് ‘ഡ്രീമിംഗ് അബൗട്ട്…’ എന്നാരംഭിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്. കാറ്റ്‌ലെഗ്ഗ് (CATLEG) എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ സോങ്ങ് റിലീസ് ചെയ്തത്. 

ഇംഗ്ലീഷ്, അറബിക്, സ്പാനിഷ് എന്നീ മൂന്ന് ഭാഷകളിലായാണ് ഗാനത്തിന്റെ വരികള്‍ മുഹമ്മദ് ചിട്ടപ്പെടുത്തിയിരിക്കന്നത്.

ഖത്തറില്‍ നടക്കുന്ന ലോക കപ്പ് ഫുട്‌ബോളിനെ ആസ്പദമാക്കിയും, ഫിഫയെ സ്വാഗതം ചെയ്തുമാണ് ഫുട്‌ബോള്‍ പ്രേമികള്‍ക്കായി ഈ വീഡിയോ സോങ് ഒരുക്കിയിരിക്കുന്നത്. 

പാട്ടിന്റെ റെക്കോര്‍ഡിങ് എറണാകുളം എന്‍.എച്.ക്യു. (NHQ) സ്റ്റുഡിയോയില്‍ ആയിരിന്നു. 

ഈ ഗാനത്തിന്റെ സൗണ്ട് റെക്കോര്‍ഡിംഗിനും മിക്‌സിങിനും മറ്റുമായി ചെറിയ ചെലവല്ലാതെ വീഡിയോ ചിത്രീകരണത്തിനോ, എഡിറ്റിംഗിനോ മറ്റ് യാതൊരു ചെലവും വന്നിട്ടില്ല എന്നതാണ് ഈ മ്യൂസിക് വീഡിയോയുടെ എടുത്തു പറയേണ്ട പ്രത്യേകത. 

kerala psc coaching kozhikode, kerala psc coaching center calicut, kerala psc coaching center silver leaf, kerala psc coaching center silver leaf, silver leaf psc academy, silver leaf psc academy kozhikode, silver leaf psc academy calicut

തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് മുഹമ്മദിന്റെ അച്ഛന്‍ സമീര്‍ തന്നെയാണ്. 

തന്റെ ഒഴിവുസമയങ്ങളില്‍ ക്യാമറാമാന്‍ പ്രജി വേങ്ങാട് തന്റെ ക്യാമറയില്‍ ഈ വീഡിയോഷൂട്ട് ചെയ്ത് സഹായിക്കുകയും പിന്നീട് മുഹമ്മദിന്റെ സുഹൃത്ത് ഫജിന്‍ ‘കാപ്കട്ട്’ എന്ന ആപ്പ് ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ വീഡിയോ എഡിറ്റ് ചെയ്യുകയുമായിരുന്നു. 

ഇതൊക്കെ കൊണ്ടാണ് ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ 100% പരിശ്രമത്തിന്റെയും 0% പ്രൊഡക്ഷന്‍ കോസ്റ്റില്‍ നിര്‍മ്മിക്കാന്‍ സാധിച്ചത്. 

ഇങ്ങനെയൊക്കെ ചെയ്തതിനാല്‍ ഈ വീഡിയോ സോങ് പൂര്‍ത്തീകരിക്കാന്‍ മൂന്ന് മാസത്തെ ക്ഷമയും കഠിനാധ്വാനവും വേണ്ടി വന്നു. അത്‌കൊണ്ട് തന്നെയാണ് ഈ വീഡിയോ സോങ് വീഡിയോ മേക്കിംഗിനായി എനിക്ക് ഒരു രൂപ പോലും ചെലവഴിക്കേണ്ടി വരാതിരുന്നത്’ എന്ന് മുഹമ്മദ് പറഞ്ഞു. 

തിരക്കഥ, സംവിധാനം: സമീര്‍, ക്യാമറ: പ്രജി വേങ്ങാട്, എഡിറ്റര്‍: ഫജിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജു റോക്കി, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍: രഞ്ജിത്ത് പഴശ്ശി, കൊറിയോഗ്രഫി: ശ്യാംജിത്ത് ബരന്‍, പോസ്റ്റര്‍ ഡിസൈന്‍: വിക്കി.

ഇനി മലയാളത്തില്‍ പാട്ടുകള്‍ ഇറക്കുക എന്നതാണ് മുഹമ്മദിന്റെ ആഗ്രഹം. ഇതിനായി രണ്ടു പാട്ടുകള്‍ എഴുതിവച്ചതായി ഈ കൊച്ചു സംഗീതാഞ്ജ്ഞന്‍ പറയുന്നു. 

സംഗീതവും, സിനിമ സവിധാനവും ഒക്കെയായി നടന്ന സമീറിന്റെ മക്കളില്‍ രണ്ടാമനാണ് മുഹമ്മദ്. ആരോഗ്യ പ്രശ്‌നം മൂലം പരസ്യ ചിത്രങ്ങള്‍ക്ക് കോണ്‌സെപ്റ്റ് എഴുതിയും, അത്യാവശ്യം രചനകളും ഒക്കെയായി നാട്ടില്‍ തന്നെയാണിപ്പോള്‍ മുഹമ്മദിന്റെ ഉപ്പ അസമീര്‍. 

പ്രതി സന്ധികള്‍ക്കിടയിലും മുഹമ്മദിനെ വലിയ സംഗീതഞ്ജ്ഞന്‍ ആക്കുകയെന്നതാണ് സമീറിന്റെ ആഗ്രഹം. ‘തനിക്കു സാധിക്കാത്തതെല്ലാം മകനിലൂടെ നേടി എടുക്കണം.’ സമീര്‍ തന്റെ വാക്കുകള്‍ ചുരുക്കി.  

Comments are closed.