സൗദിയിലെ ‘പഞ്ചനക്ഷത്ര ജയിലിലെ’ വിശേഷങ്ങള്‍

റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടല്‍ ഏതാനും നാളുകള്‍ക്ക് മുമ്പ് രാജകീയ പരിചരണം ആഗ്രഹിക്കുന്നവരുടെ ഇഷ്ടകേന്ദ്രമായിരുന്നു. എന്നാല്‍ ഇന്ന് ഈ ഹോട്ടലിനെ ചുറ്റി രാജ്യത്തിന് അകത്തും പുറത്തും ദുരൂഹതകള്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. സൗദി അറേബ്യയിലെ കിരീടാവകാശിയായ 32-കാരനായ മൊഹമ്മദ് ബിന്‍ സല്‍മാന്റെ അഴിമതിക്കെതിരായ പോരാട്ടമാണ് ഈ ഹോട്ടലിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. മൂന്നാഴ്ചകള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം സൗദിയിലെ ധനികരും ശക്തരുമായ 200 ഓളം പേരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ആരൊക്കെയാണുള്ളതെന്ന് ഇന്നും പുറംലോകത്തിന് അജ്ഞാതമാണ്. അവരെ പ്രത്യേക […]