രാജ്യം സുരക്ഷിതമാക്കാന്‍ ബിജെപി രഥ യാത്ര നടത്തുന്നു

ജമ്മുകശ്മീരില്‍ ഭീകരാക്രമണങ്ങളില്‍ സൈനികര്‍ കൊല്ലപ്പെടുമ്പോള്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് രഥയാത്ര ഉദ്ഘാടനത്തിരക്കില്‍. പാകിസ്താനും ചൈനയുമായുള്ള അതിര്‍ത്തി തകര്‍ക്കങ്ങളും പാരമ്യതയിലാണ്. രാജ്യത്തെ അക്രമികളില്‍ നിന്ന് രക്ഷിക്കുന്നതിന് ബിജെപി നടത്തുന്ന രഥയാത്രയാണ് രാജ് നാഥ് സിംഗ് ഉദ്ഘാടനം ചെയ്തത്. ബിജെപി എംപിയായ മഹേഷ് ഗിരിയാണ് യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. രാജ്യത്തിന് അകത്തും പുറത്തും ഇന്ത്യയെ അപകടപ്പെടുത്താനുള്ള ഗൂഢാലോചന നടക്കുന്നതിനാലാണ് രഥയാത്രയെന്ന് ഗിരി വിശദീകരിച്ചു. അതിര്‍ത്തി പ്രദേശങ്ങളായ വാഗ, കാര്‍ഗില്‍, ഡോക്ലാം തുടങ്ങിയ സ്ഥലങ്ങളിലും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലും സന്ദര്‍ശനം നടത്തുന്ന രഥയാത്ര […]

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി പാക് ഭീകരന്‍ ഹാഫിസ് സെയ്ദ്‌

മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജമാത്ത് ഉദ് ദവാ നേതാവ് ഹാഫിസ് സെയ്ദിനെ വീട്ടുതടങ്കലില്‍ നിന്നും ലാഹോര്‍ ഹൈക്കോടതി വിട്ടയച്ച് ദിവസങ്ങള്‍ക്കുശേഷം തന്റെ ഭാവി പരിപാടികള്‍ പ്രഖ്യാപിച്ചു. 2018 ല്‍ പാകിസ്താനില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ് സെയ്ദ്. മില്ലി മുസ്ലിം ലീഗ് എന്ന പാര്‍ട്ടിയുടെ പ്രതിനിധിയായി ദേശീയ അസംബ്ലിയിലേക്ക് മത്സരിക്കുകയാണ് പദ്ധതി. എന്നാല്‍ ഏത് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നതെന്ന് ഹാഫിസ് വെളിപ്പെടുത്തിയില്ല. ലാഹോറില്‍ ഹാഫിസിനെ തടങ്കലില്‍ ആക്കിയിരുന്നപ്പോള്‍ ജമാത്ത് ഉദ് ദവ തുടങ്ങിയ പാര്‍ട്ടിയാണ് മില്ലി […]