ദക്ഷിണാഫ്രിക്കന്‍ പര്യടനം: ബിസിസിഐയ്ക്ക് എതിരെ കോഹ്ലി

ഇടവേളകളില്ലാതെ മത്സര പരമ്പരകള്‍ നടത്തുന്നതിന് എതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ബിസിസിഐയ്ക്ക് എതിരെ പരോക്ഷമായി രംഗത്തെത്തി. ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്നതിനുവേണ്ടി വേണ്ടത്ര സമയം കിട്ടാത്തതാണ് കോഹ്ലിയെ ചൊടിപ്പിച്ചത്. ഇപ്പോള്‍ നടക്കുന്ന ശ്രീലങ്കയുമായുള്ള പരമ്പര കഴിഞ്ഞ് രണ്ടു ദിവസം മാത്രമേ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ഒരുങ്ങാന്‍ ലഭിക്കുന്നുള്ളൂ. പരമ്പരകള്‍ക്ക് അന്തിമ രൂപം നല്‍കുന്ന ബിസിസിഐയ്ക്ക് എതിരെ കോഹ്ലി പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കാന്‍ തയ്യാറില്ല. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം