ഗുജറാത്ത് വികസന മാതൃക തെറ്റാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറഞ്ഞു തുടങ്ങിയത് എന്തുകൊണ്ട്‌?

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ഗുജറാത്ത് വികസന മാതൃക വീണ്ടും ചര്‍ച്ചയില്‍ വന്നു. ഗുജറാത്ത് മാതൃകയെ കുറിച്ച് മോദിയും ബിജെപിയും വലിയ വാദങ്ങളാണ് ഉയര്‍ത്തിയിരുന്നത്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിശീര്‍ഷവരുമാനം ഗുജറാത്തിലായിരുന്നു ഏറ്റവും കൂടുതലെന്നായിരുന്നു പ്രചാരണങ്ങളിലൊന്ന്. എന്നാല്‍ ഈ വരുമാനം സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതില്‍ പരാജയപ്പെട്ടു. ഇക്കാര്യത്തില്‍ സാമ്പത്തിക വിദഗ്ദ്ധര്‍ ഏകാഭിപ്രായം പ്രകടിപ്പിക്കുന്നുണ്ട്. വികസനത്തില്‍ മോദി ശ്രദ്ധകേന്ദ്രീകരിച്ചുവെങ്കിലും അതിന്റെ ഗുണഫലങ്ങള്‍ സമൂഹത്തിന് ആകെ നല്‍കുന്നതില്‍ മോദി ശ്രദ്ധിച്ചിരുന്നില്ല. വിശദമായ വായനക്ക് സനന്ദര്‍ശിക്കുക: ദിവയര്‍.ഇന്‍