നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എട്ട് ഗൂഗിള്‍ മാപ്പ് ട്രിക്കുകള്‍

എതിരാളികള്‍ക്ക് സ്വപ്‌നം കാണാന്‍ പോലും പറ്റാത്തതരത്തിലെ സേവനങ്ങളും ഉല്‍പന്നങ്ങളും നല്‍കുന്ന ഗൂഗിള്‍ ഇന്ന് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി കഴിഞ്ഞിരിക്കുന്നു. ഗൂഗിള്‍ ഇല്ലാത്ത ലോകം പലര്‍ക്കും ചിന്തിക്കാനേ കഴിയില്ല. ഗൂഗിളിന് മുമ്പും പിമ്പും എന്ന തരത്തില്‍ ചരിത്രം വിഭജിക്കപ്പെട്ടു കഴിഞ്ഞു. സെര്‍ച്ച് എഞ്ചിന്‍ വമ്പനായ ഗൂഗിളിന്റെ ഏറ്റവും ജനപ്രിയ ഉല്‍പന്നങ്ങളിലൊന്നാണ് ഗൂഗിള്‍ മാപ്‌സ്. ഇന്ന് യാത്ര ചെയ്യാന്‍ ഗൂഗിള്‍ മാപിനോട് ചോദിച്ചാല്‍ മാത്രം മതി. ഗൂഗിള്‍ മാപില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എട്ട് ട്രിക്കുകളുണ്ട്. അവ ഇതാണ് ഓഫ് […]

ആമസോണ്‍ ഉപകരണങ്ങളില്‍ യൂടൂബ് ലഭ്യമാകുന്നത് ഗൂഗിള്‍ നിര്‍ത്തലാക്കി

ഗൂഗിളും ആമസോണും തമ്മിലെ കിടമത്സരം പുതിയ തലത്തിലേക്ക്. ആമസോണിന്റെ ഫയര്‍ ടിവിയിലും എക്കോ ഷോ ഉപകരണങ്ങളിലും യൂടൂബിന്റെ വീഡിയോ സേവനം ഗൂഗിള്‍ നിര്‍ത്തലാക്കി. ആമസോണിന്റെ ഉപകരണങ്ങളുമായി മത്സരിക്കുന്ന ഗൂഗിള്‍ ഉത്പന്നങ്ങളെ ആമസോണ്‍ വില്‍ക്കാന്‍ വിസമ്മതിച്ചതാണ് ഗൂഗിളിനെ പ്രകോപിപ്പിച്ചത്. ഫയര്‍ ടിവിയുടെ പകരക്കാരനായ ഗൂഗിളിന്റെ ക്രോംകാസ്റ്റ് സ്ട്രീമിങ് ഉപകരണവും ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഹോം എന്ന വിളിക്കുന്ന സ്പീക്കറും ആമസോണ്‍ വില്‍ക്കുന്നുണ്ടായിരുന്നില്ല. ഹോം ആമസോണിന്റെ ഇക്കോയുമായി മത്സരത്തിലാണ്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ദഇന്ത്യന്‍എക്‌സ്പ്രസ്.കോം