ആരാധകര്‍ ജാഗ്രതെ, സോഷ്യല്‍ മീഡിയ നിറയെ വ്യാജ പ്രിയ വാര്യര്‍ പ്രൊഫൈലുകള്‍

നേരം ഇരുട്ടി വെളുത്തപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ പ്രിയ പ്രകാശ് വാര്യരുടെ പേരിലെ വ്യാജ പ്രൊഫൈലുകള്‍. ഒരു അഡാര്‍ ലൗ സ്‌റ്റോറിയുടെ ടീസറിലൂടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ തൃശൂരുകാരിയുടെ പേരില്‍ അനവധി പ്രൊഫൈലുകളാണ് ഇപ്പോള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലുള്ളത്. പ്രിയ തൃശൂരുകാരിയാണെങ്കിലും വ്യാജ പ്രൊഫൈലുകളില്‍ അവരുടെ നാട് അലഹബാദ് മുതല്‍ അമൃത്സര്‍ വരെയാണ്. ഈ അക്കൗണ്ടുകളെല്ലാം ധാരാളം ആരാധകര്‍ പിന്തുടരുന്നുമുണ്ട്. വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ആള്‍ട്ട്‌ന്യൂസ്.കോം

വ്യാജ വാര്‍ത്തയെ വിമര്‍ശിച്ചു, ഇന്ത്യാടുഡേ മാധ്യമ പ്രവര്‍ത്തകയെ പുറത്താക്കി

ടിവി അവതാരകരും എഡിറ്റര്‍മാരും വെറുപ്പ് വിതയ്ക്കുന്നതായ വ്യാജ വാര്‍ത്തകള്‍ക്ക് നേരെ മാധ്യമ മുതലാളിമാര്‍ കണ്ണടയ്ക്കുന്നുവെന്ന് വിമര്‍ശനം ട്വീറ്റ് ചെയ്തതിന് ദി ഇന്ത്യാ ടുഡേ ഗ്രൂപ്പ് മാധ്യമ പ്രവര്‍ത്തകയെ പുറത്താക്കി. ഗ്രൂപ്പിന്റെ കീഴിലുള്ള വിശകലനങ്ങളും അഭിപ്രായങ്ങളും പ്രസിദ്ധീകരിക്കുന്ന ഡെയ്‌ലിഒ എന്ന വെബ്‌സൈറ്റിന്റെ രാഷ്ട്രീയ എഡിറ്ററായ അങ്കുഷ്‌കാന്ത ചക്രവര്‍ത്തിയാണ് പുറത്തായത്. ട്വീറ്റ് ഡിലീറ്റ് ചെയ്യണമെന്ന് കമ്പനി അവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ വഴങ്ങിയില്ല. പ്രത്യേകിച്ച് ഏതെങ്കിലും ഒരു മാധ്യമ സ്ഥാപനത്തെ ലക്ഷ്യമിട്ടായിരുന്നില്ല തന്റെ ട്വീറ്റെന്ന് അങ്കുഷ്‌കാന്ത പറയുന്നു. മാധ്യമങ്ങളില്‍ സംഭവിക്കുന്ന […]