തൊഴിലാളികള്‍ക്ക് നല്‍കുന്ന പരിഗണന കേരളത്തെ മാതൃകാ സമൂഹമാക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

തൊഴിലാളികളോടും തൊഴിലെടുത്ത് അവശരായവരോടും മറ്റ് അവശവിഭാഗങ്ങളോടും സംസ്ഥാനം പുലര്‍ത്തിയിട്ടുള്ള പരിഗണനയാണ് കേരളത്തെ ലോകത്തിനുമുന്നില്‍ അഭിമാനകരമായ ഒരു മാതൃകാസമൂഹമായി തലയുയര്‍ത്തി നില്‍ക്കാന്‍ പ്രാപ്തമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ള് വ്യവസായ തൊഴിലാളികള്‍ക്കുള്ള വര്‍ധിപ്പിച്ച പെന്‍ഷന്‍ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ശ്രീനാരായണാ സെന്റിനറി ഹാളില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളി ക്ഷേമ കാര്യത്തില്‍ എന്തു ചെയ്യുന്നു എന്നതാണ് ഏതു സംവിധാനത്തെയും പുരോഗമനസ്വഭാവമുളളതാണോ അല്ലാത്തതാണോ എന്നു കണ്ടെത്താനുള്ള മുഴക്കോല്‍. ആ മുഴക്കോല്‍ കൊണ്ട് അളന്നാല്‍ ആരും മോശം പറയാത്ത ഏറെ നടപടികള്‍ […]

മുഖ്യമന്ത്രിമാരില്‍ ധനികന്‍ ചന്ദ്രബാബു നായിഡു, ദരിദ്രന്‍ മണിക് സര്‍ക്കാര്‍

ഇന്ത്യയിലെ 31 മുഖ്യമന്ത്രിമാരില്‍ 11 പേരും ക്രിമിനല്‍ കേസില്‍ പ്രതികളാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്. കൊലപാതകം, കൊലപാതക ശ്രമം, വഞ്ചന തുടങ്ങിയ ഗൗരവകരമായ കുറ്റകൃത്യങ്ങളില്‍പ്പെട്ട കേസുകള്‍ തങ്ങളുടെ പേരിലുണ്ടെന്ന് ഇതില്‍ എട്ടു മുഖ്യമന്ത്രിമാര്‍ തെരഞ്ഞെടുപ്പ് സത്യവാങ് മൂലത്തില്‍ പറയുന്നു. 31 മുഖ്യമന്ത്രിമാരില്‍ 25 പേരും കോടിപതികളാണ്. 177 കോടി രൂപയുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബുനായിഡുവാണ് പട്ടികയില്‍ ഒന്നാമന്‍. അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ടുവും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും […]