മേരിയുടെ വീടിനും പേര് പ്രേമം, പേരിട്ടത് അനുപമയുടെ അമ്മ

പുതിയ വീടാണ് അനുപമ പരമേശ്വരന്റെ ജീവിതത്തിലെ മറ്റൊരു വിശേഷം. അനുപമയുടെ പഴയ വീട് പുതുക്കിപ്പണിയുകയായിരുന്നു. ഈ വീട് പണിതതിന് കാരണം പ്രേമം എന്ന സിനിമയാണ്. എന്റെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിനെല്ലാം കാരണം പ്രേമമാണ്. കേരളത്തിലെ ഒരു ഇടത്തരം കുടുംബത്തില്‍ നിന്നുള്ള ഞാന്‍ സിനിമയിലേക്കെത്തിയത് തന്നെ പ്രേമം എന്ന അദ്ഭുതം കൊണ്ടു മാത്രമാണ്. അതുകൊണ്ട് വീട്ടുപേര് പ്രേമം എന്നുമതിയെന്ന് തീരുമാനിക്കാന്‍ അധിക സമയം വേണ്ടി വന്നില്ല. അമ്മയാണ് ഈ പേര് തിരഞ്ഞെടുത്തതെന്ന് അനുപമ പറയുന്നു. “അച്ഛനും അതുമതിയെന്ന് പറഞ്ഞു. അതുകഴിഞ്ഞാണ് […]

തമിഴില്‍ മലയാളി നഴ്‌സായി അപര്‍ണ

മഹേഷിന്റെ പ്രതികാരത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായി എത്തിയ അപര്‍ണ ഇന്ന് മലയാളം കടന്ന് തമിഴിലെത്തിയിരിക്കുന്നു. സര്‍വം താള മയം എന്ന രാജീവ് മേനോന്‍ ചിത്രത്തിലാണ് അവര്‍ മലയാളിയായ നഴ്‌സായി വേഷമിടുന്നത്. “ചിത്രീകരണം നടക്കുകയാണ്. സിനിമയിലെ നായികയാണ്. മലയാളിയായ നഴ്സായിട്ടാണ് അഭിനയിക്കുന്നത് . അതുകൊണ്ട് തന്നെ ഈ സിനിമയില്‍ എന്റെ കഥാപാത്രം മലയാളം പറയുന്നുണ്ട്. ഞാന്‍ അഭിനയിക്കുന്ന ഭാഗങ്ങളെല്ലാം ഷൂട്ട് ചെയ്യുന്നത് ചെന്നൈയിലാണ്. ശരിക്കുമൊരു മ്യൂസിക്കല്‍ സിനിമയാണ് സര്‍വ്വം താള മയം. അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധമാണ് ഈ […]