ഹാദിയ കേസ് നാള്‍ വഴികള്‍

കേരളത്തിലെ മതപരിവര്‍ത്തന വിവാദത്തിന്റെ കേന്ദ്രബിന്ദുവാണ് ഇരുപത്തിയഞ്ചുകാരിയായ ഡോക്ടര്‍ ഹാദിയ. ഈ കേസിലെ വഴിത്തിരിവുകള്‍ കേരളത്തില്‍ ലൗജിഹാദ് എന്നതിനെ കൂടുതല്‍ പ്രചാരത്തിലാക്കി. എന്നാല്‍ ഹാദിയയുടെ കാര്യത്തില്‍ അത് ഒരു തെറ്റായ വായനയാണ്. കേരളത്തിലെ മത, രാഷ്ട്രീയ, സാമൂഹിക ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഹാദിയ കേസിന്റെ നാള്‍ വഴികള്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: ദിക്വിന്റ്.കോം

ഹാദിയയുടെ മൊഴി കണക്കിലെടുക്കരുതെന്ന് എന്‍ഐഎ

ഏറെക്കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസില്‍ ഹാദിയയുടെ മൊഴി കണക്കിലെടുക്കരുതെന്ന് സുപ്രീംകോടതിയില്‍ എന്‍ഐഎ ആവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ട്. നാളെ സുപ്രീംകോടതിയുടെ മുന്നില്‍ ഹാജരാക്കപ്പെടുന്ന ഹാദിയ വന്‍തോതില്‍ ബ്രയിന്‍ വാഷിംഗിന് വിധേയയായെന്നും കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ എന്‍ഐഎ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മാതൃഭൂമി.കോം