News in its shortest

നിങ്ങള്‍ ഈ ഫോട്ടോയില്‍ എന്താണ് കാണുന്നത്? സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉപഭോക്താക്കളെ പറ്റിക്കുന്ന വിധം

ശ്രീകാന്ത് മുരളീധരന്‍

നിങ്ങള്‍ ഈ ഫോട്ടോയില്‍ എന്താണ് കാണുന്നത്? സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉപഭോക്താക്കളെ പറ്റിക്കുന്ന വിധം

നിങ്ങൾ ഈ ഫോട്ടോയിൽ എന്താണ് കാണുന്നത്?. മരുന്നുകൾ അടുക്കി വച്ച ഒരു ഷെൽഫ്, അല്ലേ?. എന്നാൽ അതിനുമപ്പുറം ഒരു വാണിജ്യ തന്ത്രമുണ്ട് ഇതിൽ.

കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരു സൂപ്പർ മാർക്കറ്റ് ഡാറ്റ അനലിറ്റിക്സ് കമ്പനിയിൽ വർക്ക്‌ ചെയ്യുന്ന കാലത്താണ് എത്രയധികം ആലോചനകൾക്ക് ശേഷമാണ് അവിടുത്തെ ഓരോ ഷെൽഫും തീരുമാനിക്കപ്പെടുന്നത് എന്ന് മനസിലായത്.

പുറത്തിരിക്കുന്ന ട്രോളി മുതൽ തുടങ്ങും ആ പ്ലാനിങ്, നമുക്ക് ആവശ്യമുള്ളത്തിലും ഏറെ വലിയ ട്രോളി ഒരു സ്വഭാവികതയല്ല, നിങ്ങളെക്കൊണ്ട് കൂടുതൽ വാങ്ങിപ്പിക്കാൻ ഉള്ള ഒരു തന്ത്രം മാത്രം. അവിടെ പ്ലേ ചെയ്യുന്ന മ്യൂസിക് മുതൽ ഫുഡിന്റെ സ്മെൽ വരെ നിങ്ങളെ കൂടുതൽ പർചേസ് ചെയ്യാൻ വേണ്ടി ഉള്ളതാണ്.

നിങ്ങൾ ഒരു സൂപ്പർമാർക്കെറ്റിൽ പോകുമ്പോൾ നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള ഒന്നും ( ഇവിടെ അത് മുട്ട, പാൽ, ബ്രെഡ് എന്നിവയാണ് ) കടയുടെ മുൻഭാഗത്തു ഉണ്ടാവില്ല, അവിടെ മിക്കവാറും ആളുകൾ വാങ്ങാത്ത ഭംഗിയുള്ള എന്തെങ്കിലും ആയിരിക്കും. നിങ്ങളെക്കൊണ്ട് ഷോപ്പിലൂടെ നടത്തിക്കുക എന്ന സിമ്പിൾ പ്ലാൻ ആണിത്.

ആളുകൾക്ക് ഏറ്റവും ആവശ്യമുള്ള സാധനങ്ങൾ ഒരിക്കലും തൊട്ടടുത്തുള്ള ഷെൽഫുകളിൽ ഉണ്ടാവില്ല എന്നതും ശ്രദ്ധിക്കുക, നിങ്ങൾ. കടയിലൂടെ കൂടുതൽ ദൂരം നടക്കുന്നതാണ് അവർക്ക് ലാഭം.

VR ഹെഡ്സെറ്റുകളുടെ സഹായത്തോടെ ആളുകളെ കൊണ്ട് ഷോപ്പ് ചെയ്യിച്ചാണ് പല കമ്പനികളും ഷെൽഫ് എങ്ങനെ അടുക്കണം എന്ന് തീരുമാനിക്കുക, പല വിലയുള്ള ഒരേ ഐറ്റം ഉള്ളപ്പോൾ എല്ലാം, ഏറ്റവും വില കൂടിയ ഐറ്റം, നിങ്ങളുടെ കണ്ണിന്റെ പൊക്കത്തിൽ ആയിരിക്കും.

ഏറ്റവും വില കുറഞ്ഞ / മാർജിൻ കുറഞ്ഞ ഐറ്റം ആകട്ടെ ഏറ്റവും താഴത്തെ തട്ടിലും.ചില പ്രോഡക്റ്റുകളിൽ നിങ്ങൾക്ക് നല്ലൊരു ഡീൽ ആണ് കിട്ടുന്നത് എന്ന് കാണിക്കാനായി വളരെ വില കൂടിയ ഒരു ഐറ്റം താരതമ്യേന വില കൂടിയ പ്രോഡക്റ്റിന് അടുത്ത് വയ്ക്കുന്നത് വില്പന കൂട്ടും എന്ന് പഠനങ്ങൾ ഉണ്ട്നിങ്ങൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന ഇടങ്ങളിൽ ആയിരിക്കും ഷോപ്പിന് ഏറ്റവും കൂടുതൽ മാർജിൻ കിട്ടുന്ന പ്രോഡക്ടുകൾ, അത് മിക്കവാറും നിങ്ങൾ ബില്ലടക്കാൻ നിൽക്കുന്നിടത്താവും.

അത് പോലെ കുട്ടികൾ കണ്ട് ഇഷ്ടപ്പെടാൻ സാധ്യതയുള്ള പലതും അവരുടെ ഹെറ്റിൽ ആയിരിക്കും ക്രമീകരിച്ചിരിക്കുക, അടുത്ത സൂപ്പർ മാർക്കറ്റ് സന്ദർശനത്തിൽ ഒന്ന് ശ്രദ്ധിച്ചു നോക്കൂ..

ഇനി ഫോട്ടോയിലേക്ക് മടങ്ങി വന്നാൽ, മുകളിലെ ഷെൽഫ് മുതൽ താഴത്തെ ഷെൽഫ് വരെ പല ബ്രാൻഡിന്റെ ഒരേ പ്രോഡക്റ്റ് വിൽക്കുന്നുണ്ട്, പെട്ടന്ന് ശ്രദ്ധിക്കുന്ന ഷെൽഫുകളിൽ വില 6 തൊട്ട് 8 പൗണ്ട് വരെ, ഏറ്റവും താഴെ വില 1-2 പൗണ്ട്. അതായത് അഞ്ചിരട്ടി വില വ്യത്യാസം!.

ഫേസ്ബുക്കില്‍ കുറിച്ചത്‌

നിങ്ങള്‍ ഈ ഫോട്ടോയില്‍ എന്താണ് കാണുന്നത്? സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉപഭോക്താക്കളെ പറ്റിക്കുന്ന വിധം

Comments are closed.