News in its shortest

നടന്‍ ശ്രീനാഥ് ഭാസി 4 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിപ്പറ്റിച്ചുവെന്ന് ആരോപണം

ഉദ്ഘാടനത്തിന് എത്തുന്നതിനായി യുവനടന്‍ ശ്രീനാഥ് ഭാസി മുന്‍കൂര്‍തുക വാങ്ങിയശേഷം പറ്റിച്ചുവെന്ന ആരോപണവുമായി കായിക സംരഭകര്‍. ആലപ്പുഴയിലെ കാബിനറ്റ് സ്‌പോര്‍ട്‌സ് സിറ്റി എന്ന സംരംഭമാണ് ശ്രീനാഥ് ഭാസിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. നടനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിയ്യു.

കാബിനറ്റ് സ്‌പോര്‍ട്‌സ് സിറ്റിയുടെ ഫുട്‌ബോള്‍ ടര്‍ഫ് ഉദ്ഘാടനം ചെയ്യാന്‍ എത്താമെന്ന് നടന്‍ ശ്രീനാഥ് ഭാസി ഏറ്റിരുന്നു. എന്നാല്‍ അഡ്വാന്‍സ് തുക വാങ്ങിയ ശേഷം ഉദ്ഘാടനത്തിന് എത്താന്‍ പറ്റില്ലെന്ന് നടന്റെ മാനേജര്‍ സംരംഭകരെ അറിയിച്ചുവെന്ന് മാനേജ്‌മെന്റ് പറഞ്ഞു.

ആദ്യം ജൂലൈ 14 നാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ശ്രീനാഥ് ഭാസിയുടെ അസൗകര്യത്തെത്തുടര്‍ന്ന് 22 ലേക്ക് ഉദ്ഘാടന തീയതി മാറ്റി. ഈ ദിവസവും എത്താന്‍ പറ്റില്ലെന്നും മറ്റൊരു ദിവസത്തേയ്ക്ക് ചടങ്ങ് മാറ്റിവയ്ക്കണമെന്നും നടന്‍ വീണ്ടും ആവശ്യപ്പെടുകയായിരുന്നു.

നാല് ലക്ഷത്തിലധികം രൂപ ശ്രീനാഥ് ഭാസിയുടെ അക്കൗണ്ടിലേക്ക് അഡ്വാന്‍സായി കൈമാറിയിരുന്നു. ടര്‍ഫിന്റെ ഉദ്ഘാടനം നാളെ നടത്തുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

നടന്‍ ശ്രീനാഥ് ഭാസി 4 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിപ്പറ്റിച്ചുവെന്ന് ആരോപണം

വാശി film review: എന്താണ് മീ ടൂ? 1 kozhikode movie release, kozhikode theaters, kozhikode news, kozhikode me too, kozhikode film, kozhikode film release, kozhikode new film kozhikode new movie kozhikode release
80%
Awesome
  • Design