News in its shortest

മരണമെത്തിയ നേരത്ത് വിട്ടുകൊടുക്കാതെ ചേര്‍ത്ത് പിടിച്ചതിന് ചിലര്‍ക്ക് അസൂയ

അനീഷ് പി എസ്‌

അടിസ്ഥാനപരമായിട്ടുള്ള വിഷയത്തെ അഭിസംബോധന ചെയ്തിട്ടുള്ളത് ഐ ടി സെക്രട്ടറി മാത്രമാണ്.

ഇന്ത്യയിൽ ഒരു സംസ്ഥാനമൊട്ടാകെ പടരാൻ സാഹചര്യം നിലവിലുണ്ടായിരുന്ന സംസ്ഥാനം കേരളം മാത്രമായിരുന്നു. അതിൻ്റെ പ്രധാന കാരണം കേരളത്തിൻ്റെ ജനസാന്ദ്രത മാത്രമാണ്. ഗ്രാമങ്ങളും നഗരങ്ങളും വൻ നഗരങ്ങളും ചേർന്ന് കിടക്കുന്ന മറ്റൊരു സംസ്ഥാനം ഇന്ത്യയിലില്ല..

മാനവവിഭവശേഷി സൂചികയിൽ ലോക രാഷ്ട്രങ്ങൾക്കൊപ്പം മുൻപന്തിയിലുള്ള സംസ്ഥാനമാണ് നമ്മുടെത്. ജാതി മത രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ പലതുണ്ടെങ്കിലും ഏവരും ഒരു സമൂഹം എന്ന നിലയിൽ ഇടകലർന്ന് ജീവിക്കുന്ന നാടാണ് നമ്മുടെത്. കൂടാതെ 60 വയസ്സിന് മുകളിലുള്ളവരുടെ ജനസംഖ്യയിലെ ശതമാനം മറ്റ് സംസ്ഥാനങ്ങളെക്കാൾ ഏറെയും. ഈ സാഹചര്യമായിരുന്നു എന്നും നമ്മുടെത്.

ഇവിടെ അമേരിക്കയിലും വികസിത രാജ്യങ്ങളിലും ഉണ്ടായ പോലത്തെ പകർച്ചവ്യാധിയായി മാറാതിരുന്നത് നാം നടത്തിയ ഇടപെടലാണ്. നമ്മുടെ ആരോഗ്യ-പോലീസ്-റവന്യൂ ജീവനക്കാരുടെ നിസ്വാർത്ഥ സേവനമാണ്. ജനങ്ങൾ വിശ്വസിച്ച സർക്കാരിൻ്റെ വാക്കുകളാണ്. കേരളത്തിൽ ഇപ്പോൾ ചിലരുടെ പ്രശ്നം കൊറോണയെ നിയന്ത്രിക്കാൻ നമുക്കായി എന്നതാണ്. അത് കൊണ്ടാണ് ലോകം പാൻഡമിക് പ്രഖ്യാപിച്ചിട്ടും പാൻഡമിക് സ്ഥിതി നമുക്കുണ്ടായിരുന്നോ എന്ന് ചില വിവരദോഷികൾ ചോദിക്കുന്നത് ഫെബ്രുവരി മാസത്തിൽ (ജനുവരി അവസാനത്തോടെ) തന്നെ വുഹാനിൽ നിന്നെത്തിയവരിൽ വൈറസ് കണ്ടെത്തി പരിചരിച്ചതാണ് കേരളം.

വീണ്ടും ലോകമെമ്പാടും പടർന്നപ്പോൾ റാന്നിയിലെ മൂന്ന് കേസ് വഴി രണ്ടാം ഘട്ടം നമ്മുടെ നാട്ടിൽ കടന്നെത്തി.. പിന്നെ വിദേശത്ത് നിന്ന് വന്നവരും അവരുടെ സമ്പർക്കവും മൂലം വന്നവരും.. ആ സമ്പർക്കം പടർന്ന് പോകാതെ നാം നമ്മുടെ നാടിനെ കാത്തു.രോഗത്തിൽ മരണസംഖ്യ കുറവായത് കൊണ്ട് ചിലരിപ്പോൾ ഡാറ്റാ അനലൈസ് ചെയ്ത് വേണ്ട മുൻകരുതലുകൾ എടുക്കാൻ സഹായകമായതിനെതിരെ ബഹളം കൂട്ടുകയാണ്.. മരണമെത്തിയ നേരത്ത് സമൂഹത്തെ മരണത്തിന് വിട്ടുകൊടുക്കാതെ കൂടെ ചേർത്ത് പിടിച്ചതിന് ചിലർക്ക് അസൂയയും കുശുമ്പും…

Comments are closed.