News in its shortest

സ്‌കോഡയ്ക്ക് കുതിപ്പിന്റെ വര്‍ഷം

സ്‌കോഡ ഇന്ത്യ 2022-ലെ ആദ്യ എട്ടുമാസം 37,568 കാറുകള്‍ വിറ്റു. കമ്പനിയുടെ ഇന്ത്യയിലെ വാഹനവിപണിയിലെ 20 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിച്ച വര്‍ഷമാണിത്. ഇതിന് മുമ്പ് ഏറ്റവും കൂടുതല്‍ കാറുകള്‍ വില്‍പന നടത്തിയത് 2012-ലാണ്. ആ വര്‍ഷം 34,678 യൂണിറ്റുകള്‍ വിറ്റിരുന്നു.

ഇതോടെ ജര്‍മ്മനിയും ചെക്ക് റിപ്പബ്ലിക്കും കഴിഞ്ഞാല്‍ സ്‌കോഡയുടെ ഏറ്റവും വലിയ വിപണിയായി ഇന്ത്യ മാറി. കഴിഞ്ഞ മാസത്തില്‍ 4,222 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2021 ഓഗസ്റ്റിനേക്കാള്‍ 10 ശതമാനം കൂടുതലാണിത്.

സ്ലാവിയ, കുഷാക് എന്നിവയുടെ പുതിയ ലോഞ്ചുകള്‍ സ്ഥിരമായ വളര്‍ച്ച നേടാന്‍ കമ്പനിയെ സഹായിച്ചു. 2022-ലെ സ്‌കോഡയുടെ ഏറ്റവും മികച്ച വര്‍ഷമായി മാറുമെന്ന് സ്‌കോഡ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ സാക്ക് ഹോളിസ് പറഞ്ഞു.

സ്‌കോഡയ്ക്ക് കുതിപ്പിന്റെ വര്‍ഷം

എല്‍ഡി ക്ലര്‍ക്ക്, എല്‍ജിഎസ് ഉടന്‍ തന്നെ അഡൈ്വസ് നല്‍കും: പിണറായി വിജയന്‍, kpsc , kerala psc coaching, psc coaching kozhikode, psc coaching calicut, psc coaching kozhikode silver leaf, silver leaf psc academy calicut, silver leaf psc academy kozhikode

Comments are closed.