News in its shortest

സ്കോഡ  വിൽപനയിൽ  21 ശതമാനം വളർച്ച

മുംബൈ: 2021-ലെ മൊത്തം വാർഷിക വിൽപന ഈ വർഷം ജൂണിൽ തന്നെ മറികടന്ന  സ്കോഡ ഇന്ത്യ  ജൂലൈയിൽ  4447 കാറുകൾ വിറ്റു. 2021 ജൂലൈയിലെ 3080 യൂണിറ്റുകളേക്കാൾ 44 ശതമാനം കൂടുതലാണിത്.

പലരും  കാറ് വാങ്ങുന്നത്  അടുത്ത ഉൽസവ സീസണിലേക്ക് മാറ്റിവയ്ക്കുന്ന ഈ വർഷകാലത്ത് സ്കോഡ വിൽപയിലുണ്ടായ വളർച്ച ആഹ്ളാദകരമാണെന്ന്  ബ്രാന്റ് ഡയറക്റ്റർസാക് ഹോളിസ്  പറഞ്ഞു. ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി വിപണിയിലെത്തിയ  കുഷാഖും സ്ലാവിയയുമാണ്  അഭൂതപൂർവമായ വിൽപന വളർച്ചയിൽ മുഖ്യ പങ്ക് വഹിച്ചത്.ഒക്റ്റാവിയയും സുപ്പർബും അവയുടെ വിഭാഗത്തിൽ  തിളങ്ങി.  ഈ വർഷം ജനുവരിയിൽവിപണിയിലെത്തിയ കോഡിയാക് ഉടനെ തന്നെ വിറ്റ് തീരുകയും ചെയ്തു. സ്കോഡയുടെഇന്ത്യയിലെ രണ്ട് ദശാബ്ദത്തെ ചരിത്രത്തിൽ ഏറ്റവും തിളക്കമുള്ള വർഷമാവാൻപോവുകയാണ് 2022 എന്ന് ഹോളിസ്  വ്യക്തമാക്കി.

2021 ജൂലൈയിൽ വിൽപനക്കെത്തിയ, ഇന്ത്യ 2.0 പ്രോജക്റ്റിലെ ആദ്യ ഉൽപന്നമായ കുഷാഖ്ഒന്നാം വാർഷികമാഘോഷിച്ച മാസമാണ് ജൂലൈ. ഷോറൂം വികസനമടക്കമുള്ള കാര്യങ്ങളുംഇന്ത്യ 2.0  പ്രോജക്റ്റിന്റെ ഭാഗമായി നടന്നു. ഷോറൂമുകളുടെ എണ്ണം കഴിഞ്ഞഡിസംബറിലെ 175-  നിന്ന് 205 ആയി വർധിച്ചു. വർഷാവസാനത്തോടെ 225 ഷോറൂമുകളാണ്  ലക്ഷ്യമിട്ടതെങ്കിലും  അത് 250 ആവുമെന്നതാണ് ഇപ്പോഴത്തെ നില.

സാധാരണഗതിയിൽ നൽകുന്ന 3 വർഷ ശ്യാരന്റിയുടെ സ്ഥാനത്ത് 4 വർഷമോ   ഒരു ലക്ഷം കിലോമീറ്ററോ ഗ്യാരണ്ടിയായി   സ്കോഡ നൽകുന്നു. കൂടാതെ ഘടകങ്ങൾക്കും ബാറ്ററിക്കും

 രണ്ട് വർഷവും പെയിന്റിന് 3 വർഷവും തുരുമ്പിന് 6 വർഷവും ഗ്യാരണ്ടി വാഗ്ദാനം ചെയ്യുന്നു.

സ്കോഡ  വിൽപനയിൽ  21 ശതമാനം വളർച്ച
വാശി film review: എന്താണ് മീ ടൂ? 1 kozhikode movie release, kozhikode theaters, kozhikode news, kozhikode me too, kozhikode film, kozhikode film release, kozhikode new film kozhikode new movie kozhikode release