News in its shortest

ഷൈലോക്ക്: മാസ് കാ ബാപ്പ് പടം

മമ്മൂട്ടി മാസായി നിറഞ്ഞ് നില്‍ക്കുന്ന സിനിമ. ഒറ്റ വരിയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്കിനെ ഇങ്ങനെ ഒതുക്കാം. കോമഡിയില്‍ തുടങ്ങി ത്രില്ലറിലേക്ക് കൂടുമാറി ക്ലൈമാക്‌സില്‍ റിവഞ്ചായി മാറുന്ന കഥ.

സിനിമ നടനാകാന്‍ മോഹിച്ച് നടന്ന ബോസ് സിനിമാക്കാര്‍ക്ക് പണം പലിശയ്ക്ക് കൊടുക്കുന്നയാള്‍ ആയി മാറുന്നു. സിനിമാലോകവുമായി ബന്ധപ്പെട്ടതിനാല്‍ പഞ്ച് ഡയലോഗുകള്‍ക്ക് ധാരാളം. കൂടെ പഞ്ചുള്ള തല്ലും.

മമ്മൂട്ടി അവതരിപ്പിക്കുന്ന ബോസും കലഭാവന്‍ ഷജോണിന്റെ പ്രതാപ വര്‍മ്മയും തമ്മിലെ കൊമ്പ് കോര്‍ക്കലില്‍ തുടങ്ങുന്ന സിനിമ പിന്നീട് കഥയ്ക്കുള്ളിലെ കഥ തേടി പോകുന്നു.

പണം തിരികെ നല്‍കാത്തവരോട് ഏത് വിധേനയേയും തിരികെ വാങ്ങുന്നവരാണ് ബോസ്.

കഥയുടെ ത്രില്ലിങ് നിമിഷങ്ങള്‍ക്ക് അകമ്പടിയായി ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും മികച്ചതാകുന്നു. മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ബോസിന്റെ എനര്‍ജിക്കൊത്ത് നില്‍ക്കുന്ന സംഗീതം. രണ്ടും കൂടെ ചേരുമ്പോള്‍ ഫാന്‍സിനെ കോരിത്തരിപ്പിക്കും. റോള്‍സ് റോയ്‌സില്‍ മമ്മൂട്ടിയെത്തുമ്പോള്‍ ഫാന്‍സ് തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ചു.

രജനീകാന്തിന്റെ സിനിമയിലെ ഡയലോഗുകള്‍ ധാരാളം മമ്മൂട്ടി പറയുന്നുണ്ട്. കൂടെ വിജയും കടന്നുവരുന്നു. സിനിമ തമിഴ്‌നാട്ടിലും റിലീസ് ചെയ്യുന്നു.

ബോസിന്റെ ഭൂതകാലത്തിലേക്ക് സിനിമ സഞ്ചരിക്കുമ്പോഴാണ് കഥ തമിഴ്‌നാട്ടിലേക്ക് കടക്കുന്നത്. അവിടെ തമിഴ് നടന്‍ രാജ്കിരണും മീനയും എത്തും. അയ്യനാര്‍ എന്ന കഥാപാത്രമാണ് രാജ് കിരണിന്റേത്. ആദ്യമായിട്ടാണ് രാജ് കിരണ്‍ മലയാളത്തില്‍ അഭിനയിക്കുന്നത്.

Comments are closed.