News in its shortest

മമ്മൂക്കയുടെ നല്ലവശം എന്താണ്‌?


മലയാള സിനിമയിലെ ശ്രദ്ധേയനായ ഛായാഗ്രാഹകനാണ്‌ ഷാംദത്ത് സൈനുദീന്‍. തെലുങ്ക് ചിത്രമായ പ്രേമായ നമഹ മുതല്‍ എറ്റവും അടുത്ത് പുറത്തിറങ്ങിയ റോള്‍ മോഡല്‍സ് വരെ 30 ചിത്രങ്ങള്‍. വ്യത്യസ്തവും, സൂപ്പര്‍ഹിറ്റുകളും ഉള്‍പ്പെടെയുള്ള ചലച്ചിത്ര യാത്ര. ഉലകനായകന്‍ കമലാഹാസനൊപ്പം രണ്ട് ബ്രഹ്മാണ്ട ചിത്രങ്ങള്‍ വിശ്വരൂപം രണ്ടും ഉത്തമ വില്ലനും, ഋതു, പ്രമാണി, മേരിക്കുണ്ടൊരു കുഞ്ഞാട്, ആര്‍ട്ടിസ്റ്റ്, സാഹസം, ഊഴം, കട്ടപ്പനയിലെ ഹൃതിക് റോഷന്‍ അങ്ങനെ നീളുന്ന നിര. പാലക്കാട് വിവാഹങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി തുടങ്ങിയ അദ്ദേഹം ഇന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുങ്ങുന്ന സ്ട്രീറ്റ് ലൈറ്റ് എന്ന ചിത്രത്തിലൂടെയാണ്‌ അദ്ദേഹം സംവിധായകന്‍ ആകുന്നത്.  “മമ്മൂക്കയുടെ ഒരു നല്ല വശം, ടാലന്റ് ഉണ്ട് എന്ന് അദ്ദേഹത്തിന് തോന്നിയാല്‍ വേണ്ട അവസരങ്ങള്‍ ഉണ്ടാക്കി കൊടുക്കും. സത്യത്തില്‍ വലിയ സഹായമാണ് മമ്മൂക്ക തുടക്കക്കാര്‍ക്ക് കൊടുക്കുന്നത്,”ഷാംദത്ത് പറയുന്നു. അദ്ദേഹവുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ സന്ദര്‍ശിക്കുക: അഭിമുഖം.കോം

Comments are closed.