News in its shortest

ഷബാഷ് മിതു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

ഷബാഷ് മിതു എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന മിതാലി രാജിന്റെ ജീവിതകഥ പറയുന്ന സിനിമയില്‍ നടി തപ്‌സി പന്നുവാണ് മിതാലിയായി വേഷമിടുന്നത്.

രാഹുല്‍ ദോലാക്കിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ ഇന്ത്യന്‍ ടീമിന്റെ ജഴ്‌സിയില്‍ പന്തടിച്ച് പറത്തുന്ന മിതാലിയുടെ ലുക്കാണുള്ളത്.

ഫെബ്രുവരി 5-ന് റിലീസ് ചെയ്യുന്ന ചിത്രം വയാകോം 18 സ്റ്റുഡിയോസ് ആണ് നിര്‍മ്മിക്കുന്നത്.

കൂടുതല്‍ വായിക്കുന്നതിന് സന്ദര്‍ശിക്കുക: എഷ്യാവില്‍.കോം

Comments are closed.