News in its shortest

സഞ്ജു ടി10 ലോകകപ്പ് ടീമില്‍ നിന്നും പുറത്തോ? ഇംഗ്ലണ്ട് ടീം സെലക്ഷന്‍ നല്‍കുന്ന സൂചനകള്‍

അജ്മല്‍ നിഷാദ്‌

അയർലണ്ടിന് എതിരെ കിട്ടിയ ഏക അവസരം നന്നായി മുതലാക്കിയിട്ടും ഇംഗ്ലണ്ടിന് എതിരെ ഉള്ള ആദ്യ t20 ക്കുള്ള ടീമിൽ മാത്രം അവസരം കിട്ടിയുള്ളൂ എങ്കിൽ സഞ്ജു സാംസൺ ഇന്ത്യയുടെ ലോകകപ്പ് സ്കീമിൽ ഇല്ലാ എന്നു വേണം കരുതാൻ. ആദ്യ t20 യിൽ തന്നെ രോഹിത് വരുമ്പോൾ കളിക്കാൻ ഉള്ള അവസരം കിട്ടാൻ ഒരു സാധ്യതയുമില്ല എന്നത് മറ്റൊരു വസ്തുത.

തന്റെ സമയം ആകുന്നത് വരെ ക്ഷമയോടെ കാത്തിരിക്കുക എന്നതല്ലാതെ മറ്റൊന്നും തന്നെ പറയാൻ ഇല്ല സഞ്ജുവിനോട്, ഒരു ക്രിക്കറ്റ്‌ താരം എന്ന നിലയിൽ കളിച്ച മത്സരങ്ങളുടെ ഇരട്ടിയോളം നാഷണൽ ടീമിന്റെ ഡഗ് ഔട്ടിൽ കേവലം കാഴ്ച്ചക്കാരന്‍ ആയി ഇരുന്ന് കളി കാണേണ്ടി വരുന്ന അവസ്ഥ വിഷമം ഉണ്ടാക്കുന്നത് തന്നെയാണെന്ന് അറിയാം, സഞ്ജുവിന് ഇത്തവണയും വിധി അതിന് തന്നെയാണ്.

ഈ ടീമിൽ നിന്ന് നമുക്ക് മനസിലാകാൻ കഴിയുന്ന മറ്റൊരു വസ്തുത എന്തെന്നാൽ സീനിയർ താരങ്ങൾ ആയ രോഹിത് ഉം കൊലിയും ഈ ലോകക്കപ്പിലും ഉണ്ടാകും എന്നാണ്, കൂട്ടിന് രാഹുൽ കൂടി വരുമ്പോ ഇന്ത്യയുടെ ടോപ് 3 സെറ്റ്, സൂര്യയും പന്തും ജഡേജയും ഹർഥിക് ഉം കൂടി ആകുമ്പോ ടോപ് 7 ഉം ഏകദേശം ഉറപ്പിക്കാം, ബാറ്റ് ചെയ്യാൻ കഴിയുന്ന ഒരാൾ കൂടി ടീമിൽ വേണം എന്ന് കരുതിയാൽ മാത്രം ആകും കാർത്തിക്കോ കിഷനോ അവസരം കിട്ടാൻ സാധ്യത പോലും ഉള്ളു, അങ്ങനെ സംഭവിച്ചാൽ ഹർഥിക് ഉം ജഡേജയും ബൌളിംഗ് ഇൽ ഫുൾ quota എറിഞ്ഞു തീർക്കേണ്ടി വരും, ഇന്ത്യ അത്തരത്തിൽ ഒരു റിസ്ക് എടുക്കുമോ എന്ന് കണ്ടു തന്നെ അറിയണം.

സഞ്ജു ടി10 ലോകകപ്പ് ടീമില്‍ നിന്നും പുറത്തോ? ഇംഗ്ലണ്ട് ടീം സെലക്ഷന്‍ നല്‍കുന്ന സൂചനകള്‍