News in its shortest

നീ വലിച്ചു അടിച്ചോളൂ സഞ്ജു, മുട്ടി ഔട്ട്‌ ആകുമ്പോ ആണ് എനിക്കിപ്പോ വിഷമം: ഒരു ആരാധകന്റെ കുറിപ്പ്‌

അജ്മല്‍ നിഷാദ്‌

ഞാനിങ്ങനെ ഫേസ്ബുക് സ്ക്രോൽ ചെയ്തു പോകുന്നതിനിടയിൽ ആണ് അത്‌ ശ്രദ്ധിക്കുന്നത്. 2020 തൊട്ട് t20 യിൽ നമ്പർ 3 പൊസിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് ഇയാൾ ആണത്രേ. ഏത് ബോൾ കണ്ടാൽ വീശി അടിക്കുന്ന ഇയാളോ . അത്ഭുതം തോന്നി ഞാൻ അങ്ങനെ ആ ആർട്ടിക്കിൽ എടുത്തു നോക്കി.

38 ഇന്നിങ്സിൽ നിന്ന് 1251 റൺസ് ആണ് ആശാൻ നേടിയത് അതും 148 എന്ന ഗംഭീര സ്ട്രൈക്ക് റേറ്റിൽ, ശെടാ അതെങ്ങനെ ശരിയാകും എന്ന് ഞാൻ തന്നെ ചിന്തിച്ചുഎന്നിട്ട് ഈ വർഷം അയാൾ നമ്പർ 3 കളിച്ച സ്റ്റാറ്റസ് കൂടി നോക്കി 8 കളിയിൽ നിന്ന് 270+ റൺസ് ആവറേജ് 38+ ഉം ഗംഭീര സ്ട്രൈക്ക് റേറ്റ് വേറെഅപ്പോൾ പറഞ്ഞു വരുന്നത് നമ്മൾ മലയാളികളുടെ കാര്യം ആണ് നമുക്ക് എത്ര കിട്ടിയാലും ആർത്തി മാറില്ല എന്നത് പോലെ ആണ് ഇയാൾ എന്തൊക്കെ ചെയ്താലും ഇനിയും വേണം ഇനിയും വേണം എന്ന് നമ്മൾ പറഞ്ഞു കൊണ്ട് ഇരിക്കും.

കൂടുതലും സ്നേഹം കൊണ്ടാണ്, എന്നൽ വെറുപ്പ് വെച്ച് സംസരിക്കുന്നവരും ഉണ്ട് ഇയാളോട്സത്യം പറഞ്ഞാൽ കഴിഞ്ഞ സീസണിൽ ഇയാൾ 480+ റൺസ് അടിച്ചപ്പോൾ ഞാൻ സന്തോഷിച്ചു, പക്ഷെ അവിടെ അയാളുടെ പ്രഹര ശേഷി താഴ്ന്നു നിന്നത് അന്ന് ആരും ശ്രദ്ധിച്ചില്ല. തന്റെ നാച്ചുറൽ ഗെയിം വിട്ടു അയാൾ മാറിയപ്പോൾ നാഷണൽ ടീമിൽ കിട്ടിയ അവസരങ്ങൾ പേടിയുള്ള മുഖവുമായി അയാൾ കളിക്കുന്നത് കണ്ടു.

ഓസ്ട്രേലിയ പോയ്‌ കൂൾ ആയി കിട്ടിയാൽ കിട്ടട്ടെ എന്ന രീതിയിൽ കളിച്ച അയാളുടെ ഉള്ളിൽ ഒരു ഭയം (സംഭവം 48 റൺസ് ആണ് ഓസ്ട്രേലിയ സീരീസ് ഇൽ എടുത്തത് എങ്കിലും ഇയാൾ കാട്ടിയൊരു പോസിറ്റീവ് ഇന്റന്റ് കിടു ആയിരുന്നു ) ഞാൻ കണ്ടു. ഒടുവിൽ 19 ബോൾ 17 ഇൽ നിന്ന് വരുന്നത് വരട്ടെ എന്ന രീതിയിൽ അയാൾ അറ്റാക്ക് ചെയ്യാൻ ശ്രമിച്ചതും പിന്നെ ഉള്ള 5 ബോൾ നിന്ന് 22 റൺ അയാൾ അടിക്കുന്നതും ഞാൻ കണ്ടു. തൊട്ടടുത്ത കളിയും എന്നാൽ അയാളിൽ ആ ഭയം വീണ്ടും വന്നു.

അന്ന് അയാൾക് 18 റൺസ് നേടാനെ ആയുള്ളൂഒരുകാലത്തു ഞാനും സഞ്ജുവിന് t20 സ്ഥിരത ഇല്ലെന്നൊക്കെ പറഞ്ഞിരുന്നു എന്നാൽ ഇന്നത് പറയില്ല പകരം അയാൾ മുട്ടി നിന്ന് wiket ആയാൾ ആണ് എനിക്ക് വിഷമം.ഷോട്ട് കളിച്ചു ആണ് പുറത്തു ആകുന്നത് എങ്കിൽ സന്തോഷേ ഉള്ളു സഞ്ജു വിന്റെ ഏറ്റവും വലിയ പ്രത്യേകത നിങ്ങൾക് ആർക്കേലും അറിയുമോ.

അവൻ ക്രീസിൽ നിന്ന് 5 ബോൾ ഏയ്‌ കളിക്കുന്നു എങ്കിൽ പോലും അത്‌ എല്ലാം അവൻ മിഡിൽ ചെയ്തിരിക്കും. ആദ്യ ബോൾ തന്നെ മിഡിൽ ചെയ്തു തുടങ്ങുന്ന എത്ര ബാറ്റിസ്മാന്മാർ ഇവിടെ കാണും. കഴിഞ്ഞ കളി ലെഗ് സൈഡിൽ മിഡിൽ ചെയ്തു സിംഗിൾ ഇടുമ്പോ അയാളുടെ ഈ പ്രത്യേകത കുറിച്ച് ഹർഷ ആണെന്ന് തോന്നുന്നു സൂചിപ്പിക്കുന്ന കണ്ടു.

ഇന്നും അയാൾ തുടങ്ങിയത് ബൗണ്ടറി വഴി ആണ്. ഈ ipl തന്നെ എത്ര തവണ നമ്മൾ കണ്ട് നേരിട്ട ആദ്യ 2,3 ബോൾ ഇൽ തന്നെ ബൗണ്ടറി നേടുന്ന അയാളെഇതാണ് സഞ്ജു, അയാൾ ഇങ്ങനെ ആയിരുന്നു എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ, അയാൾ ഇങ്ങനെ കളിച്ചു ആണ് നാഷണൽ ടീമിൽ എത്തിയതും ipl ടീമിന്റെ ക്യാപ്റ്റൻ ആയതുംതന്റെ നാച്ചുറൽ ഗെയിം നഷ്ടപ്പെടാതെ ഡിഫെൻസ് ലേക്ക് വലിയത അയാൾ അറ്റാക്ക് ചെയ്യട്ടെ, ബാക്കിയൊക്കെ നമുക്ക് പിന്നെ നോക്കാമെന്നെഒന്നുമില്ലേലും മടൽ വെട്ടി mrf എന്ന് എഴുതി കളിച്ചു തുടങ്ങിയ നമ്മുടെ ഒരുപാട് പേരു കണ്ട സ്വപ്‌നങ്ങൾ ഒരു പരിധി വരെ എങ്കിലും യഥാർഥ്യമാക്കി സ്വപ്നം കാണാൻ മാത്രം അല്ല മുന്നേറാൻ ആകുമെന്നും തെളിയിച്ചത് അവൻ തന്നല്ലേ നീ വലിച്ചു അടിച്ചോളൂ സഞ്ജു, മുട്ടി ഔട്ട്‌ ആകുമ്പോ ആണ് എനിക്കിപ്പോ വിഷമം.

ഫേസ്ബുക്കില്‍ കുറിച്ചത്‌
kerala psc coaching kozhikode
നീ വലിച്ചു അടിച്ചോളൂ സഞ്ജു, മുട്ടി ഔട്ട്‌ ആകുമ്പോ ആണ് എനിക്കിപ്പോ വിഷമം: ഒരു ആരാധകന്റെ കുറിപ്പ്‌
80%
Awesome
  • Design