News in its shortest

അക്രമം അഴിച്ചു വിടാന്‍ രാംനവമിയെ ഉപയോഗിച്ച് സംഘപരിവാര്‍


ഈ വര്‍ഷത്തെ രാംനവമിയെ വര്‍ഗീയത പടര്‍ത്താന്‍ സംഘപരിവാര്‍ സംഘടനകളായ ബിജെപി, വി എച്ച് പി, ബജ്‌റംഗദള്‍ തുടങ്ങിയ ഉപയോഗിച്ചു. പ്രാദേശിക പൂജ, ആഘോഷ കമ്മിറ്റികളുടെ പേരില്‍ നടന്ന ജാഥകളില്‍ ഈ സംഘടനകള്‍ മാരകായുധങ്ങള്‍ കൈയിലേന്തി മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും പ്രദേശവാസികളെ ഭീഷണിപ്പെടുത്തുകയും പൊലീസുമായി ഏറ്റുമുട്ടുകയും ഒടുവില്‍ അക്രമപരമ്പരകള്‍ അഴിച്ചു വിടുകയും ചെയ്തു. പശ്ചിമ ബംഗാളില്‍ ഇത്തരം സംഭവങ്ങളുടെ ഒരു പരമ്പര തന്നെയുണ്ടായി ബീഹാറിലും സംഘപരിവാര്‍ സംഘടനകള്‍ ഒട്ടും കുറിച്ചില്ല. യുപി, രാജസ്ഥാന്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ന്യൂസ്‌ക്ലിക്ക്.ഇന്‍

Comments are closed.