News in its shortest

ലോകക്രിക്കറ്റിന്റെ ഭാവിയായ പന്തിന്റെ ലീഡറായുള്ള തുടക്കം പാളി

ശങ്കര്‍ ദാസ്‌

തുടക്കം നന്നാകാതെ ക്യാപ്റ്റൻ പന്ത്

ഡേവിഡ് മില്ലർ ഇത് പോലെ മിന്നും ഫോമിൽ കളിക്കുമ്പോൾ ,താരതമ്യേന അനുഭവസമ്പത് കുറഞ്ഞ ബൗളിംഗ് നിരയെ വെച്ച് ,ബാറ്റിംഗ് അനായാസമായ ,ചേസ് ചെയ്യുന്ന ടീമിന് അനുകൂലമാകുന്ന ചരിത്രമുള്ള ഡൽഹി ഗ്രൗണ്ടിൽ സ്കോർ ഡിഫൻഡ് ചെയ്യുക എന്നത് ഏതൊരു ടീമിനും വെല്ലുവിളി തന്നെയാണ്.ഇങ്ങനെ നിരവധി പ്രതികൂല ഘടകങ്ങളുണ്ടെങ്കിലും ഈ തോൽവിയുടെ പേരിൽ ക്യാപ്റ്റൻ പന്തിനെ വിമർശിക്കുന്നവരോട് വിയോജിക്കാൻ കഴിയില്ല എന്നതും വസ്തുത തന്നെയാണ്.

സ്‌കോർ ബോർഡിലെ 211 എന്ന കൂറ്റൻ സ്കോറിന്റെ ബലത്തിൽ മത്സരം പകുതി ജയിച്ചു എന്ന അമിത ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ സ്കോർ പ്രതിരോധിക്കാനിറങ്ങിയത് എന്നാണ് എനിക്ക് തോന്നിയത്.എങ്ങനെയെങ്കിലും ഇരുപത് ഓവർ എറിഞ്ഞു തീർത്താൽ മതി ,കളി ജയിച്ചോളും എന്ന ഒരു ആലസ്യം ക്യാപ്റ്റൻ പന്തിലും സഹകളിക്കാരിലും പ്രകടമായിരുന്നു.സഹകളിക്കാരിലേക്ക് ആവേശമോ ആക്രമണോൽസുകതയോ പകരാൻ ക്യാപ്റ്റൻ പന്തിന് കഴിഞ്ഞില്ല.

ചഹാൽ എന്ന വിക്കറ്റ് ടേക്കിങ് ബൗളറെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞില്ല എന്നതും കളിയിലെ പോരായ്മയായി തോന്നി.തുടക്കത്തിൽ റൺസ് വഴങ്ങുക എന്നത് ചാഹലിനെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല.എങ്കിലും ചാഹലിനെ ഉപയോഗിച്ച് മധ്യ ഓവറുകളിൽ നിർണായ വിക്കറ്റുകൾ എടുത്ത് കളി നിയന്ത്രിക്കുക എന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻമാർ വിജയകരമായി നടപ്പിലാക്കിയ തന്ത്രം പന്ത് പരീക്ഷിച്ചില്ല.ഇന്നിങ്സിന്റെ എട്ടാം ഓവറിന് ശേഷം ചാഹലിനെ എവിടെ ഉപയോഗിക്കണമെന്ന കാര്യത്തിൽ പന്തിന് ആശയക്കുഴപ്പമായിരുന്നു.ഒടുവിൽ അവസാന ഘട്ടത്തിൽ മില്ലറും വാൻഡർഡസണും തച്ച് തകർത്ത് കളി തീരുമാനമാക്കിയപ്പോൾ ചടങ്ങ് തീർക്കാൻ വേണ്ടി മാത്രമേ ചാഹലിന്റെ ഓവർ ഉപകരിച്ചുള്ളൂ.

ഇന്റർനാഷണൽ ലെവലിൽ ക്യാപ്റ്റൻസി ആദ്യമായിട്ടാണ് ,പരമ്പര തുടങ്ങുന്നതിന്‌ തലേ ദിവസം മാത്രം തേടിയെത്തിയ പദവിയാണ്,മാനസികമായ തയ്യാറെടുപ്പിനും സമയം ഉണ്ടായില്ല എന്നൊക്കെ വാദിക്കാമെങ്കിലും ‘ലോകക്രിക്കറ്റിന്റെ ഭാവി’ എന്ന് ക്രിക്കറ്റ് ബുദ്ധിജീവികൾ ഏറെക്കാലം മുന്പേ വാഴ്ത്തിപ്പാടാൻ തുടങ്ങിയ ഋഷഭ് പന്തിന്റെ ‘ലീഡർ ആയിട്ടുള്ള തുടക്കം ഒട്ടും നന്നായില്ലെന്ന് തന്നെ പറയേണ്ടി വരും

അനുഭവങ്ങൾ പാഠഭാഗങ്ങളാക്കി കരുത്തോടെ തിരിച്ച് വന്ന് പരമ്പര സ്വന്തമാക്കാൻ ക്യാപ്റ്റൻ പന്തിന് കഴിയട്ടെ എന്നാഗ്രഹിക്കുന്നു …ആശംസിക്കുന്നു ♥

ലോകക്രിക്കറ്റിന്റെ ഭാവിയായ പന്തിന്റെ ലീഡറായുള്ള തുടക്കം പാളി
silver leaf psc academy kozhikode, silver leaf psc academy calicut, best psc coaching center kozhikode, kozhikode psc coaching, kozhikode psc coaching center contact,