ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ഉന്നതികളിലേക്ക് നയിച്ചിട്ടുള്ള കോപ്പലാശാന്‍ ടാറ്റയിലേക്ക് ടാറ്റ പറഞ്ഞുപോയപ്പോള്‍ ടീമിന്റെ ആരാധകര്‍ കടുത്ത നിരാശയിലായിരുന്നു. ബ്ലാസ്റ്റേഴ്‌സിനെ നയിക്കാന്‍ കോപ്പലിന് പകരക്കാരനായി ആരെത്തുമെന്ന കിവംദന്തികള്‍ ധാരാളമായി ആരാധകര്‍ക്കിടയില്‍ പ്രചരിച്ചു. എന്നാല്‍ അതെല്ലാം മറികടന്ന് ആശങ്കകള്‍ക്കും നിരാശകള്‍ക്കും അറുതി കുറിച്ച് ടീം മാനേജ്‌മെന്റ് മറ്റൊരു വമ്പനെ തന്നെ കളത്തിലിറക്കുകയാണ്. സാക്ഷാല്‍ റെനെ മൊളസ്റ്റീന്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രബലശക്തികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരിശീലിപ്പിച്ച് പരിചയമുള്ളയാളാണ് റെനെ. അദ്ദേഹം അടുത്ത ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ കിരീടം ചൂടിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു. റെനെയെ കുറിച്ച് കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

https://goo.gl/1qWBEB