News in its shortest

ജഡ്ജിമാരെ പിന്തുണച്ച് രാഹുല്‍ ഗാന്ധി

ചിഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരെ രംഗത്തെത്തിയ നാല് ജഡ്ജിമാരെ പിന്തുണച്ച് കോണ്‍ഗ്രസ്. ജഡ്ജിമാര്‍ ഉയര്‍ത്തിയ വാദങ്ങള്‍ അങ്ങേയറ്റം പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും ശ്രദ്ധാപൂര്‍വം പരിഗണിക്കണമെന്നും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. അവര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ പരമോന്നത നീതിപീഠത്തിലെ ജഡ്ജിമാര്‍ കൂട്ടായി പരിഗണക്കണമെന്ന് കോണ്‍ഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ ജസ്റ്റിസ് ബിഎച്ച് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച ഹര്‍ജി പരിഗണിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘം കേസ് കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം നടത്തണം.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം

Comments are closed.