News in its shortest

റാഫേല്‍ യുദ്ധ വിമാന ഇടപാട്: മോദിയുടെ കൈയിലെ കറ

പുറത്തുവരുന്ന തെളിവുകള്‍ പരിശോധിക്കുമ്പോള്‍ കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ അഴിമതികളിലൊന്നാണ് വ്യവസായ വമ്പന്‍ അനില്‍ അംബാനിക്കുവേണ്ടി തയ്യാറാക്കിയ റാഫേല്‍ യുദ്ധവിമാന ഇടപാടിലെ കരാറുമായി ബന്ധപ്പെട്ട് അണിയറയില്‍ നടന്നിട്ടുള്ളത് എന്ന് വ്യക്തമാകും.

യുപിഎ സര്‍ക്കാര്‍ ഫ്രാന്‍സുമായി ഒപ്പിട്ട കരാര്‍ റദ്ദാക്കി പുതിയ കരാറില്‍ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ ഹനിച്ചു കൊണ്ട് ഏര്‍പ്പെട്ടതും പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കറെ ഒഴിവാക്കി നിര്‍ത്തിയശേഷം മോദിയായിരുന്നു. എല്ലാറ്റിനും ചുക്കാന്‍ പിടിച്ചതും മോദിയായിരുന്നു. പരീക്കറിന്റെ ജോലി ഫ്രാന്‍സില്‍ ഒപ്പിട്ട പുതിയ കരാറിനെ ഇന്ത്യയില്‍ ന്യായീകരിക്കുക മാത്രം.

മോദി ഫ്രാന്‍സ് പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് 90,000 കോടി രൂപയ്ക്ക്‌
126 വിമാനങ്ങള്‍ വാങ്ങുന്ന കരാര്‍ റദ്ദാക്കി 60,000 കോടി രൂപയ്ക്ക്‌ 36 വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനമായതെന്ന് പരീക്കര്‍ തന്നെ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.

അത്രയും വലിയ തീരുമാനം രാജ്യതാല്‍പര്യം ഹനിച്ചു കൊണ്ട് എടുക്കാന്‍ മോദിയെ പ്രേരിപ്പിച്ച ഘടകമെന്താണ്. ഒരു ജനാധിപത്യ രാജ്യത്തില്‍ പ്രതിരോധമന്ത്രിയുടെ അറിവോ സമ്മതമോ കൂടാതെ ഏകപക്ഷീയമായി എടുത്ത തീരുമാനം നല്‍കുന്ന സൂചനകള്‍ എന്തൊക്കെയാണ്.

ദേശസുരക്ഷയും പൊതുജനങ്ങളുടെ പണവും ആയി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രധാനമന്ത്രിക്ക് ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുമോ.

അത്തരമൊരു തീരുമാനം എടുക്കാന്‍ മോദിയെ ഉപദേശിച്ച വ്യക്തിയാരാണ്. സര്‍ക്കാര്‍ മറുപടി പറഞ്ഞേ മതിയാകൂ.

മോദി റാഫേല്‍ ഇടപാട് നടത്തുമ്പോള്‍ പ്രതിരോധ മന്ത്രി സ്വന്തം സംസ്ഥാനമായ ഗോവയില്‍ മൊബൈല്‍ മീന്‍ കട ഉദ്ഘാടനം ചെയ്യുകയായിരുന്നു.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ജനതാകാറിപ്പോര്‍ട്ടര്‍.കോം

Comments are closed.