News in its shortest

രാഷ്ട്രീയക്കാര്‍ രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നുവെന്ന് രാംദേവ്‌

രാഷ്ട്രീയക്കാര്‍ രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നുവെന്ന് വ്യവസായിയും യോഗ ഗുരുവുമായ രാംദേവ്. മതനേതാക്കന്‍മാരേയും രാംദേവ് വെറുതെ വിട്ടില്ല. അവരും രാജ്യത്തെ വിഭജിക്കുന്നുവെന്ന് അദ്ദേഹം ആരോപിക്കുന്നു. രാജ്യസ്‌നേഹത്തെ കുറിച്ച് ചിന്തിക്കാതെ ജനം ജാതിയിലേക്കും മതത്തിലേക്കും ചായുന്നു.

രാജ്യത്തെ ഒരുമിച്ചു നിര്‍ത്താന്‍ എല്ലാ മതനേതാക്കളോടും ആഹ്വാനം ചെയ്തുവെങ്കിലും ആരും തന്റെ വാക്കുകള്‍ ഗൗരവമായി എടുത്തില്ല. ഇന്ന് ജാതീയത രാജ്യത്ത് പ്രബലമാകുന്നുവെന്നും എല്ലാവരും മതനേതാക്കളാണ് തങ്ങളെന്ന് ചിന്തിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറയുന്നു.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ അഴിമതിക്ക് എതിരെ അണ്ണാ ഹസ്സാരെയുടെ സമരത്തില്‍ പങ്കെടുത്തു കൊണ്ട് രാഷ്ട്രീയ പ്രവേശനം നടത്തിയ രാംദേവ് പിന്നീട് ബിജെപിയെ പിന്തുണയ്ക്കുകയും ബിജെപിയുടെ അധികാരത്തണലില്‍ പതഞ്ജലിയെന്ന വ്യവസായ സാമ്രാജ്യം കെട്ടിപ്പെടുക്കുകയും ചെയ്തു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ഇന്ത്യാടുഡേ.ഇന്‍

Comments are closed.