News in its shortest

കുട്ടൻ വരും, ക്ലബ് മാറും; ഒരു വൈറല്‍ പ്രകടന പത്രിക

കേരള വര്‍ക്കിങ് ജേര്‍ണലിസ്റ്റ് യൂണിയന്റെ (കെയുഡബ്ല്യുജെ) തിരഞ്ഞെടുപ്പ് നടക്കുകയാണ്. വീറുംവാശിയുമേറെ. വാഗ്ദാനങ്ങളും പ്രലോഭനങ്ങളും ഏറെപ്പെയുന്നുണ്ട്. അതിനിടയില്‍ വേറിട്ട പ്രകടനപത്രികയുമായി രംഗത്തെത്തിയിരിക്കുകയാണ് കോഴിക്കോട് പ്രസ് ക്ലബിന്റെ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന പി വി കുട്ടന്‍. കുട്ടന് വേണ്ടി പി വി കുട്ടന്‍ തിരഞ്ഞെടുപ്പ് സമിതിയാണ് പ്രകടന പത്രിക ഇറക്കിയിരിക്കുകയാണ്.

കുട്ടൻ സെക്രട്ടറിയായി ജയിച്ചു വന്നാൽ കെ യു ഡബ്ല്യു ജെ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് വേണ്ടി എന്തെല്ലാം ചെയ്യും? തിരഞ്ഞെടുപ്പ് കാലത്ത് നാല് വോട്ടിന് വേണ്ടി നടത്തുന്ന വാഗ്ദാനങ്ങളാകരുത് പ്രകടനപത്രികയിൽ എന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്. അതുകൊണ്ടു തന്നെ, നടപ്പിലാക്കാൻ സാധിക്കുന്ന പദ്ധതികളെ കുറിച്ച് മാത്രം പറയാം.

1. അതിജീവനം
സാമ്പത്തിക പ്രയാസങ്ങൾ അതിജീവിക്കാൻ കൈകോർത്ത് മുന്നോട്ട്. മാസങ്ങളായി ശമ്പളം മുടങ്ങിക്കിടക്കുന്നവർക്ക് വർഷത്തിൽ രണ്ട് തവണയായി പദ്ധതി ആനുകൂല്യം. നടപ്പാക്കാൻ പ്രത്യേക സമിതി.

2. മഴവിൽ
മാധ്യമപ്രവർത്തകരുടെ മക്കൾക്ക് (അംഗങ്ങളും അല്ലാത്തവരും) അവധിക്കാല ക്യാംപുകൾ, ആരോഗ്യപരിരക്ഷാ പദ്ധതികൾ നടപ്പിലാക്കും. പഠനോപകരണങ്ങൾ സൗജന്യമായി ലഭ്യമാക്കും.

3. കരുതൽ
പ്രമുഖ കമ്പനിയുമായി ചേർന്ന് ഇൻഷൂറൻസ്. 299 രൂപക്ക് ഒരു ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ. പദ്ധതി കാലാവധി ഒരു വർഷം.വൃക്ക, അർബുദ രോഗചികിത്സക്ക് പ്രത്യേക പദ്ധതി. അംഗങ്ങളല്ലാത്തവരും പദ്ധതിയിൽ.

4. പുരസ്കാരം, ശില്പശാലകൾ
കോഴിക്കോട്ടെ  മാധ്യമപ്രവർത്തകർക്കിടയിലെ പ്രതിഭകൾക്ക് വർഷം തോറും പുരസ്കാരം. മാധ്യമ മേഖലയിലെ നവീനമായ മാറ്റങ്ങൾ പരിചയപ്പെടുത്തുന്നതിനുള്ള ശിൽപശാലകൾ.

5. നാടറിഞ്ഞ് യാത്ര
രണ്ട് മാസത്തിലൊരിക്കൽ 45 പേരെ ഉൾപ്പെടുത്തിക്കൊണ്ട് യാത്ര. ടൂറിസം വകുപ്പുമായി ചേർന്ന് ആഭ്യന്തര ടൂറിസം ഇടങ്ങളെ പരിചയപ്പെടുത്തുന്ന യാത്രകളാണ് ലക്ഷ്യമിടുന്നത്. ഇനി വർഷം മുഴുവൻ യാത്ര.

6. മികവുറ്റ ഐ.സി.ജെ
ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിനെ രാജ്യത്തെ മികച്ച മാധ്യമപഠന കേന്ദ്രമാക്കി മാറ്റും. കേരളത്തിൽ അകത്തും പുറത്തും നിന്നുമുള്ള മികച്ച ഫാക്വുൽറ്റികളെ കൊണ്ടുവന്ന് ക്ലാസുകൾക്ക് ഉന്നത നിലവാരം ഉറപ്പുവരുത്തും.

7. സൗഹൃദക്കൂട്
തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടെ സൗഹൃദക്കൂട്ടിൽ ഒരുമിച്ചിരിക്കാം. രണ്ടുമാസം കൂടുമ്പോൾ ക്ലബ്ബിന്റെ റൂഫിൽ ഒത്തുചേരാം. ആടാം, പാടാം, മനസ്സ് തുറക്കാം, ടെൻഷനുകൾ അകറ്റാം.

8. ചേർത്തുപിടിക്കാം
വർഷങ്ങളായി കോഴിക്കോട്ട് ജോലിചെയ്യുന്ന പല മാധ്യമപ്രവർത്തകരും കൺഫർമേഷൻ, പി.എഫ് മാനദണ്ഡങ്ങളാൽ അംഗത്വത്തിൽ നിന്നും പുറത്താണ്. അവരെക്കൂടി നമുക്ക് ചേർത്ത് പിടിക്കണം.

9. ഫിലിം ഫെസ്റ്റിവൽ
മാധ്യമപ്രവർത്തകർ തയ്യാറാക്കുന്ന ഷോർട് ഫിലിമുകൾ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ട് ഫെസ്റ്റിവൽ.

10. പ്രീമിയർ ലീഗുകൾ
ക്രിക്കറ്റ്, ഫുട്ബോൾ പ്രീമിയർ ലീഗിന് തുടക്കം കുറിക്കും. റൗണ്ട് റോബിൻ അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങൾ. വോളി, ബാഡ്മിന്റൺ മത്സരങ്ങളും സംഘടിപ്പിക്കും.

11. ക്ലബ്ബ് സ്മാർടാകും
കോഴിക്കോടിനെ സംബന്ധിച്ചും പ്രസ് ക്ലബ്ബിനെ സംബന്ധിച്ചുമുള്ള സമഗ്രവിവരങ്ങൾ ലഭ്യമാക്കുന്ന ആപ്പ്.

12. വാർഷികപ്പതിപ്പ്
ജില്ലയിലെ മാധ്യമപ്രവർത്തകരുടെ സൃഷ്ടികൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് പ്രസ് ക്ലബ്ബ് വാർഷികപ്പതിപ്പ്.

13. എഴുത്തിനൊപ്പം
മാധ്യമപ്രവർത്തകർ, കുടുംബാംഗങ്ങൾ രചിക്കുന്ന പുസ്തകത്തിന്റെ പ്രകാശനത്തിനും പുസ്തക ചർച്ചകൾക്കും ക്ലബ്ബിൽ സൗജന്യമായി വേദിയൊരുക്കും.

14. ക്ലബ്ബ് ചാനൽ
പ്രസ് ക്ലബ്ബിന് ഔദ്യോഗിക യൂട്യൂബ് ചാനൽ. ഐ.സി.ജെ വിദ്യാർത്ഥികളായിരിക്കും ചാനലിന്റെ ക്രിയേറ്റീവ് ടീം. യാത്രാവിവരണങ്ങൾ, അനുഭവങ്ങൾ പങ്കുവെക്കാം.

15. കാന്റീൻ വരും
വാർത്തകൾക്കായുള്ള ഓട്ടത്തിനിടെ ഭക്ഷണം കഴിക്കാൻ പോലും മറന്നുപോകുന്നവരാണ് നമ്മൾ. പ്രസ് ക്ലബ്ബിനടുത്തായി മിതമായ നിരക്കിൽ കാന്റീൻ സൗകര്യം ഒരുക്കും. ആദ്യം നടപ്പിലാവുന്ന പദ്ധതി ഇതായിരിക്കും.

16. കുടുംബയാത്രകൾ
കുടുംബത്തോടൊപ്പം യാത്ര ചെയ്യാൻ അവസരമൊരുക്കും. വർഷത്തിലൊരിക്കലാകും ഈ യാത്ര.

17. കരാറുകാർക്കും പെൻഷൻ
കരാർ തൊഴിലാളികളെ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് കെ.യു.ഡബ്ള്യു.ജെ സംസ്ഥാന നേതൃത്വത്തോടൊപ്പം ചേർന്ന് സർക്കാരിൽ സമ്മർദ്ദം ചെലുത്തും.

18. എക്സിബിഷനുകൾ
ദേശീയ തലത്തിൽ ശ്രദ്ധ നേടുന്ന വിധം ജില്ലയിൽ ഫോട്ടോ – വീഡിയോ എക്സിബിഷൻ നടത്തും.

kerala psc coaching kozhikode
കുട്ടൻ വരും, ക്ലബ് മാറും; ഒരു വൈറല്‍ പ്രകടന പത്രിക