News in its shortest

കേരളത്തില്‍ ഒരാള്‍ക്ക് കൂടെ കൊറോണ ബാധ; പ്രാഥമിക നിഗമനമെന്ന് ഷൈലജ

സംസ്ഥാനത്ത് ഒരു കൊറോണ വൈറസ് ബാധ കൂടെ സ്ഥിരീകരിച്ചു. ചൈനയില്‍ നിന്നും തിരിച്ചെത്തിയ വിദ്യാര്‍ത്ഥിക്കാണ് രോഗം ബാധിച്ചത്. രോഗലക്ഷണങ്ങളോടെ ഇയാള്‍ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുകയാണ്.

രോഗബാധയുണ്ടെന്നത് പ്രാഥമിക നിഗമനം മാത്രമാണെന്നും പരിശോധന റിപ്പോര്‍ട്ട് വൈകുന്നേരമേ കിട്ടുകയുള്ളൂവെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ പറഞ്ഞു.

ആലപ്പുഴയിലാണ് രണ്ടാമത്തെ കേസ് സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളെജില്‍ നിരീക്ഷണത്തിലാണ്. ഈ വിദ്യാര്‍ത്ഥിയും വുഹാനില്‍ നിന്നും വന്നതാണ്. കഴിഞ്ഞ മാസം 24-നാണ് ഇയാള്‍ തിരിച്ചെത്തിയത്.

ചൈനയില്‍ നിന്ന് മാത്രമല്ല. രോഗം ബാധിച്ച രാജ്യങ്ങളില്‍ നിന്നും വന്നവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ മന്ത്രി കെകെ ഷൈലജ പറഞ്ഞു.

അടുത്തിടെ ഇയാള്‍ ചൈന സന്ദര്‍ശിച്ചിരുന്നു. ഇയാളുടെ ആരോഗ്യനില നിരീക്ഷിച്ചു വരുന്നു. രോഗിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഇതോടെ സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി. തൃശൂരില്‍ ഒരു വിദ്യാര്‍ത്ഥിനി ചികിത്സയിലാണ്.

എല്ലാ വിമാനത്താവളത്തിലും ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്.

Comments are closed.