News in its shortest

ഓഖി: വീഴ്ച പറ്റിയത് കേരളത്തിനല്ല, കേന്ദ്രത്തിന്, രേഖകള്‍ പുറത്ത്‌

ഓഖി ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച പറ്റിയെന്ന് ആരോപിച്ച് പ്രതിപക്ഷവും മാധ്യമങ്ങളും കേരള സര്‍ക്കാരിനെ പഴിചാരുന്നത് തുടരുന്നതിനിടെ തെറ്റുപറ്റിയത് കേരളത്തിന് അല്ലെന്നും കേന്ദ്ര സര്‍ക്കാരിനാണെന്നും ഉള്ള രേഖകള്‍ പുറത്തു വന്നു.

നവംബര്‍ 30-ന് ഉച്ചയ്ക്ക് 12 മണിക്കാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരള സര്‍ക്കാരിന് ഫാക്‌സ് അയക്കുന്നത്.

28-ന് ഓഖി സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പ്രചാരണം നടത്തിയിരുന്നത്. അത് തെറ്റാണെന്നുള്ള രേഖയാണ് പുറത്തു വന്നത്.

മത്സ്യതൊഴിലാളികള്‍ക്ക് മുന്നറയിപ്പ് നല്‍കിയില്ലെന്നും രക്ഷാ പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകിയെന്നുമുള്ള ആരോപണങ്ങള്‍ ഇതേതുടര്‍ന്നുണ്ടായിരുന്നു.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: റിപ്പോര്‍ട്ടര്‍ലൈവ്.കോം

Comments are closed.