News in its shortest

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉത്തരേന്ത്യന്‍ ലോബിയുണ്ടോ? സഞ്ജു ഈ ലോബിയുടെ ഇരയാണോ?

ജഹാന്‍ വിസീ

1-ഉത്തരേന്ത്യൻ ലോബിയുടെ സ്വാധീനം ഉണ്ടോ ഇന്ത്യൻ ക്രിക്കറ്റിൽ ?

2-റിഷഭ് പന്ത് അവരുടെ മാനസപുത്രനാണോ ?

3-IPL,ആഭ്യന്തര ക്രിക്കറ്റ് മുതൽ ദേശീയ മത്സരം വരെ കണക്കുകൾ പരിശോദിച്ചാൽ ആർക്കായിരിക്കും മുൻ‌തൂക്കം ?

റിഷബ് പന്തിനെ തിരുവനന്തപുരത്തെ കാര്യവട്ടം സ്റ്റേഡിയത്തിൽ കൂവി വിളിച്ചവരും സഞ്ജുവിന് അവസരം ലഭിക്കാത്തതിന്റെ പേരിൽ പന്തിനെതിരെയും BCCI പേജിലും സൈബർ ആക്രമണം നടത്തുന്നവരിൽ ഭൂരിഭാഗവും മലയാളികൾ തന്നെയല്ലേ ?. കാരണം അയാൾക് എല്ലാ ഫോർമാറ്റിലും ലഭിക്കുന്ന തുടർച്ചയായ അവസരങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോൾ അല്ലേ?ഇന്ന് പന്ത് കളിക്കുകയും നായകനാവുകയും ചെയ്യുന്ന ടീമിനെ സപ്പോർട്ട് ചെയ്യാൻതാല്പര്യമില്ലാത്തവർ നമുക്ക് ഇടയിൽ എങ്ങനെ ഉണ്ടായി. പണ്ടൊക്കെ തോൽകുമ്പോയും ജയിക്കുമ്പോയും ടീമിനൊപ്പമായിരുന്നു എല്ലാവരും. ഇന്ന് ചേരി തിരിഞ്ഞു തമ്മിൾ തല്ലുന്ന

അവസ്ഥയിലേക്ക് വരെ എത്തി കാര്യങ്ങൾ 🤨

ഉത്തരേന്ത്യൻ ലോബികളുടെ സപ്പോർട്ട് എന്ന് പറയുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിൽ അങ്ങനെ ഒരു ലോബി ഉണ്ടോ? ഉണ്ടെങ്കിൽ KL രാഹുൽ , മുഹമ്മദ് സിറാജ് ,രവിചന്ദ്രൻ അശ്വിൻ ,പ്രസിദ് കൃഷ്ണ, ഹനുമ വിഹാരി, ദിനേശ് കാർത്തിക് ,W സുന്ദർ,നടരാജൻ ഇവരൊക്കെ ദക്ഷിണേന്ത്യൻ കളിക്കാർ അല്ലേ ?.അവർക്കൊക്കെ തുടർച്ചയായി

അവസരങ്ങൾ ലഭിക്കുന്നുണ്ടല്ലോ!

ഏതു ഫോർമാറ്റിലും ചുരുങ്ങിയ ഓവറുകൾ കൊണ്ട്‌ ഗെയിം ചേഞ്ച് ചെയ്യാൻ കഴിവുള്ള ഒരു ഇടങ്കയ്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ എന്നുള്ള പരിഗണന സെക്ടർമാർ ആദ്യം അദ്ദേഹത്തിന് നൽകുന്നു.ഇന്ത്യക്ക് ഇപ്പോൽ മധ്യനിരയിൽ മറ്റൊരു ഇടങ്കയ്യൻ ബാറ്റ്സ്‌മാൻ ഇല്ലാത്തതും അദ്ധേഹത്തിനു കൂടുതൽ അവസരങ്ങൾ നൽകുന്നു.

റിഷഭ് പന്ത് ആഭ്യന്തര ക്രിക്കറ്റിൽ ഉണ്ടാക്കിയ റെക്കോർഡുകൾ പരിശോദിച്ചാൽ രഞ്ജി ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ സെഞ്ചുറി ട്രിപ്പിൾ സെഞ്ചുറി അടക്കം സ്ഥിരതയാർന്ന പ്രകടനങ്ങൾ കൊണ്ടായിരുന്നു ധോണി കീപ്പർ ആയ ടീമിലും പന്തിനു ബാറ്റ്സ്മാൻ നിലയിലും ടീമിൽ അവസരം ലഭിച്ചത്. പിന്നീട് കേദാർ ജാദവും ശങ്കറും നാലാം നമ്പറിൽ പരാജയമായപ്പോൾ അവിടെ പന്തിനെ പരീക്ഷച്ചെങ്കിലും വിജയം കണ്ടില്ല. തുടർച്ചയായ ധോണിക്കായുള്ള ആർപ്പു വിളികളും കൂവി വിളികളും സൈബർ

ആക്രമണങ്ങളും അദ്ദേഹത്തെ തളർത്തി. ശേഷം ഓസീസിനെതിരെ ഏകദിനത്തിലേറ്റ പരിക്കിന് ശേഷം ടീമിൽ നിന്ന് പുറത്ത്. ശേഷം സഞ്ജുവും രാഹുലുമൊക്കെ വിക്കറ്റ് കീപ്പർ ആയെങ്കിലും അയാളുടെ നമ്പർ 4 എന്ന സ്ഥാനത്ത് ആര് എന്ന ചോദ്യ ചിഹ്നം വീണ്ടും ചർച്ചയാക്കപ്പെട്ടു.ശേഷം

സാഹയെ ടെസ്റ്റ് ടീമിന്റെ കീപ്പർ സ്ഥാനത്തേക്ക് വീണ്ടും മടക്കി വിളിച്ചു. റിഷഭിന്റെ കരിയർ തന്നെ അവസാനിക്കാൻ പോവുന്നു എന്ന് എല്ലാ മാധ്യമങ്ങളും ക്രിക്കറ്റ്‌ നിരീക്ഷകരും വിലയിരുത്തി.

പരിക്കിന് ശേഷം 2021 ബോർഡർ ഗാവസ്‌കര്‍ ട്രോഫിക്ക്‌ മുൻപുള്ള പരീശലന മത്സരത്തിൽ യുവ ഓസീസ് ബൗളെർമാരെ അടിച്ചു തകർത്തു സെഞ്ചുറിയിലൂടെ അയാൾ തന്റെ അദ്ധ്യായം അവസാനിച്ചിട്ടില്ലെന്ന് വീണ്ടും വിമർഷകരെ ഓർമപ്പെടുത്തി. ആദ്യ ടെസ്റ്റിൽ സാഹയെ തന്നെ കളിപ്പിച്ചു ടീം 36 റൺസിന് ഓൾ out എല്ലാവരും തലകുനിച്ചു നിന്ന നേരം നായകൻ കോഹ്ലി കുഞ്ഞു പിറന്നത് കൊണ്ട്‌ നാട്ടിലെക്കും മടങ്ങി പരമ്പര നഷ്ടമാവും എന്ന് 100 ശതമാനം ഉറപ്പായി.

ഇനിയാര് എന്ന ചോദ്യമായി ആൾകൂട്ടത്തിൽ നിന്ന് ഒരു കൈ പൊങ്ങി. രവിശാസ്ത്രിക്കും രഹാനെക്കും രോഹിത് ശർമ്മക്കും നിലനില്പിന്റെ ടെസ്റ്റ് കരിയർ നിലനില്പിന്റെ പ്രശ്‌നം കൂടിയായിരുന്നു അത്. മെൽബണിൽ നിർണായക സമയത്തു രഹനാക്കു പിന്തുണ നൽകിയപ്പോൾ സിഡ്നിയിലും ഗാബയിലും കമ്മിൻസിനെയും ഹസൽവുഡിനെയും സ്റ്റാർകിനെയും എല്ലാ ഷോട്ടുകൾ കൊണ്ടും കൗണ്ടർ അറ്റാക്കിലൂടെ ബൗണ്ടറികൾ പായിച്ചു. സ്പിന്നർ നാഥൻ ലിയോൺ ഓർക്കാൻ പോലും ആഗ്രഹിക്കാത്ത ഒരു പരമ്പര കൂടിയാവും Border Gavasker ട്രോഫി. ശേഷം ടെസ്റ്റിൽ പുതിയ ഒരു റിഷബിനെയാണ് നാം കണ്ടത്.

ടെസ്റ്റിൽ മുൻനിര വിക്കറ്റുകൾ വീണുകഴിഞ്ഞാൽ ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധം എന്ന ആദം ഗിൽക്രിസ്റ്റിന്റെ അതേ പാതയാണ് പന്തും ടീം ഇന്ത്യക്ക് വേണ്ടി പയറ്റിയത്. ഇപ്പോൽ ഇതേ ഫിലോ സഫി ആണ് ബ്രെൻഡൻ മക്കല്ലം ബയർസ്റ്റോവിനെ ടീമിൽ തിരിച്ചു കൊണ്ട് വന്ന് നടപ്പാക്കിയതും.ലൈനിലും ലെങ്ങ്തിലും എറിയുന്ന ബൗളർമാരെ ക്രീസിനു പുറത്തേക്കിറങ്ങി തുടർച്ചയായി ബൗണ്ടറികൾ പായിച്ചു അവരുടെ ക്രിത്യത നഷ്ടപ്പെടുത്തുകയാണ് ഈ ബാറ്റസ്മാൻമാർ ചെയ്യുന്നത്.

വൈറ്റ് ബോളിൽ പന്ത് കഴിഞ്ഞ വർഷം വരെ ശരാശരിക്കും താഴെ ആയിരുന്നു. പക്ഷേ ഈ വർഷം ഏകദിനത്തിൽ ഇംഗ്ലണ്ടിനെതീരെ 2 ഉം SA ക്ക് എതിരെയും അർദ്ധ സെഞ്ചുറിയുമായി കലണ്ടർ ഇയറിൽ ടെസ്റ്റിനോടൊപ്പം ഏകദിനത്തിലും 54 ശരാശരിയിൽ ഇന്ത്യയുടെ റൺ വേട്ടയിൽ മുന്നിലെത്തി. T20 യിൽ ലോ ഓർഡർ ബാറ്ററായിട്ടാണ് പലപ്പോഴും അഞ്ചാം സ്ഥാനത് പന്തിനെ പരീക്ഷിച്ചത് . മധ്യനിരയലെ ഒരു ലെഫ്റ്റ് ഹാൻഡർ എന്ന പരിഗണന കിട്ടുന്നത് കൊണ്ടാണ് കൂടുതൽ അവസരങ്ങൾ നൽകുന്നത്. പക്ഷേ 2,3 ഓവറുകൾകൊണ്ട്‌ മത്സരത്തിന്റെ ഗതി മാറ്റാനും മുൻനിര തകരുന്ന സമ്മർദ്ദ മത്സരങ്ങൾ ഫിനിഷ് ചെയ്യാനുമുള്ള പോസിറ്റിവിറ്റികൂടി മുന്നിൽകണ്ടടായിരിക്കാം പന്തിനെ ധോണി കോഹ്ലി ,രോഹിത് ശർമ എന്നീ ക്യാപ്റ്റന്മാർ പുറത്താകാതിരുന്നത്. കീപ്പർമാരുടെ ഒരു നീണ്ട നിര ഉള്ള ഈ സാചര്യത്തിൽ കിഷനും കാർത്തിക്കും ഒക്കെ ടീമിൽ ഉണ്ട്‌. പക്ഷേ SENA പിച്ചുകളിൽ പന്തിന്റെ ആധിപത്യം ടീം ഇന്ത്യക്ക് മുതല്കൂട്ടാവുമെന്ന് കോച്ച് രാഹുൽ ദ്രാവിഡ് നേരത്തെ വ്യക്കിയിരുന്നു.

ഭാവിയിൽ സഞ്ജുവും പന്തും ഒരുമിച്ച് ഇന്ത്യൻ ജേഴ്സിയിൽ കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു ❤️

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉത്തരേന്ത്യന്‍ ലോബിയുണ്ടോ? സഞ്ജു ഈ ലോബിയുടെ ഇരയാണോ?

80%
Awesome
  • Design