നോക്കിയ എട്ടിന്റേയും അഞ്ചിന്റേയും വില ഇന്ത്യയില്‍ വെട്ടിക്കുറച്ചു. ബാഴ്‌സലോണയില്‍ ഫെബ്രുവരി 26-ന് നടക്കുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ ഒരു പിടി പുതിയ സ്മാര്‍ട്ട് ഫോണ്‍ മോഡലുകള്‍ നോക്കിയ അവതരിപ്പിക്കാന്‍ ഇരിക്കേയാണ് വില കുറച്ചത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ 13,499 രൂപയ്ക്ക് വിപണിയില്‍ അവതരിപ്പിച്ച നോക്കിയ അഞ്ചിന്റെ വിലയില്‍ ആയിരം രൂപയുടെ കുറവ് വരുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ വിപണി വില 12,499 രൂപയാണ്.

നോക്കിയ എട്ടിന്റെ വിലയില്‍ 8000 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. 36,999 രൂപയായിരുന്ന വില ഇപ്പോള്‍ 28,999 രൂപയായി വെട്ടിക്കുറച്ചു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിഇന്ത്യന്‍എക്‌സ്പ്രസ്.കോം