News in its shortest

നിവിന്‍ പോളി: ഒന്നുമില്ലായ്മയില്‍ നിന്നും ഉയരങ്ങളിലെത്തിയ താരം

ബിജു വിജയന്‍

ഒരു സിനിമാ പാരമ്പര്യവും അവകാശപ്പെടാനില്ലാതെ തന്റെ കഠിനപ്രയത്‌നം കൊണ്ട് സിനിമയിലെത്തി മലയാള സിനിമയുടെ നെറുകയിലേക്ക് ഉയർന്ന താരം.❤️

മലർവാടിയിൽ തുടങ്ങി തട്ടത്തിൻ മറയത്തും 1983 യും നേരവും വടക്കൻ സെൽഫിയും തുടങ്ങി ഒരു പിടി നല്ല സിനിമകൾ ചെയ്തു നിൽക്കുന്ന സമയത്താണ് 2016 ൽ പ്രേമം ഇറങ്ങുന്നത്.🤩

കേരളക്കരയൊട്ടാകെ ട്രെൻഡ് ആയി മാറിയ മറ്റൊരു യുവനായകന്റെ സിനിമ വേറെയുണ്ടോ എന്നതും സംശയമാണ്.❤️

ആ സമയത്ത് പ്രേമം സ്റ്റൈൽ കറുത്ത ഷർട്ടും വെള്ളമുണ്ടും കേരളത്തിലെ യുവാക്കൾക്കിടയിലുണ്ടാക്കിയത് പോലൊരു തരംഗം പിന്നീട് ഒരു യുവനായകന് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.

പ്രേമത്തിന് ശേഷം ആക്ഷൻ ഹീറോ ബിജു , ഞണ്ടുകളുടെ നാട്ടിലൊരിടവേള , ജേക്കബിന്റെ സ്വർഗ്ഗരാജ്യം തുടങ്ങി മികച്ച സിനിമകളുടെ ഒരു കുത്തൊഴുക്ക് തന്നെയായിരുന്നു നിവിൻ മലയാളികൾക്ക് സമ്മാനിച്ചത്.👌🏻

ഇന്നും നിവിൻ പോളിയുടെ സിനിമ വരുന്നു എന്ന് കേൾക്കുമ്പോൾ കേരളത്തിലെ യുവാക്കൾക്കിടയിലും കുട്ടികൾക്കിടയിലും കുടുംബ പ്രേക്ഷകർകിടയിലുമുള്ള ആവേശം ചെറുതൊന്നുമല്ല.🤩

വരാനിരിക്കുന്ന മഹാവീര്യരിലും പ്രതീക്ഷകളേറെയാണ്.❤️

കഠിനപ്രയത്നം കൊണ്ടും ആത്മവിശ്വാസം കൊണ്ടും ഒന്നുമില്ലായ്മയിൽ നിന്നും ഒരാൾക്ക് എത്ര ഉയരത്തിൽ എത്താൻ കഴിയുമെന്ന ചോദ്യത്തിന് ഉത്തമ ഉദാഹരണവും, സിനിമ സ്വപ്നം കാണുന്ന ഏതൊരു സാധാരണക്കാരനും എന്നും പ്രചോദനം പകരുന്നതും തന്നെയാണ് നിവിൻ പോളിയുടെ ഈ ഒരു സിനിമാ ജീവിതം.🔥

നിവിന്‍ പോളി: ഒന്നുമില്ലായ്മയില്‍ നിന്നും ഉയരങ്ങളിലെത്തിയ താരം

വാശി film review: എന്താണ് മീ ടൂ? 1 kozhikode movie release, kozhikode theaters, kozhikode news, kozhikode me too, kozhikode film, kozhikode film release, kozhikode new film kozhikode new movie kozhikode release
80%
Awesome
  • Design