News in its shortest

“താനൊക്കെ ആ വിദ്യാസാഗറിനേം റഹ്‌മാനേം ഓസിയല്ലേടോ ജീവിക്കുന്നെ”

വിനായക് ശശികുമാര്‍, സംഗീത സംവിധായകന്‍

കുമ്പളങ്ങിയിൽ മുരുഗൻ സജിയോട് ചോദിക്കുന്ന പോലെ
“താനൊക്കെ ആ വിദ്യാസാഗറിനേം റഹ്‌മാനേം ഓസിയല്ലേടോ ജീവിക്കുന്നെ” എന്ന് ചോദിയ്ക്കാൻ തോന്നും ഇതൊക്കെ കാണുമ്പോൾ.
സിംഗേഴ്സ് നു എന്ത് എളുപ്പമാണ്. ഒരു പാട്ടെഴുത്തുകാരനും സംഗീത സംവിധായകനും അവരുടെ സർഗാത്മകത ഉപയോഗിച്ച് ഒരു സൃഷ്ടി ഉണ്ടാക്കുന്നു. അതിനു അവർക്ക് ആ സിനിമയിൽ നിന്നൊരു one time payment കിട്ടുന്നു…

ഈ പാട്ട് പാടിയ സിംഗറും, മറ്റ് സിംഗേഴ്സും, സിംഗേഴ്സ് എന്ന് സ്വയം കരുതുന്ന സിംഗേഴ്സും – അങ്ങനെ പലജാതി സിംഗേഴ്സ് ഇത് സ്റ്റേജിലും ഷോയിലും, വെബ്ബിലും പബ്ബിലും , തോന്നിയിടത്തൊക്കെ തോന്നിയപോലെ പാടി പൈസ ഉണ്ടാക്കുന്നു…

ഒരു വർക്ക് പബ്ലിഷ് ചെയ്തുകഴിഞ്ഞ് അടുത്ത വർക്ക് ചെയ്യാൻ ideas തപ്പി പോകണ്ട… ഓരോ കമ്പോസ്‌ഴ്‌സും ലിറിസിസ്റ്റസും അത്രമാത്രം സൃഷ്ടികൾ ഉണ്ടാക്കി വച്ചിരിക്കുകയല്ലേ.. അപ്പൊ ഇവർക്ക് അതിൽ നിന്നൊരെണ്ണം ചൂസ് ചെയ്താൽ മതി… എന്നാ പിന്നെ വീഡിയോ ഇൽ എങ്കിലും എന്തെങ്കിലും ക്രീയേറ്റീവിറ്റി ?? എവടെ!! പക്ഷെ ഇക്കൂട്ടർക്ക് പാട്ട് അതുപോലെ പാടുന്നത് മാത്രം ‘ബോറിങ്’, ‘മിമിക്രി’ പോലെ ആണെന്ന് Harish ഏട്ടൻ പറയുന്നത് മാത്രം മനസ്സിലാവുന്നില്ല.. അത്ര ബോറിങ് പരിപാടി ആണെങ്കിൽ, already existing ആയ ഒരു സൃഷ്ടി ചൂസ് ചെയ്യുന്നതെന്തിനാണ് ?? ആൾറെഡി ആ സൃഷ്ടിക്കുള്ള മേന്മയും, പോപ്പുലാരിറ്റിയും ഒക്കെ നിങ്ങൾ വീണ്ടും വിറ്റ് കാശാക്കുന്നത് എന്തിനാണ്?

നിങ്ങൾ ആ പാട്ട് പാടിക്കോളൂ…ഊണിലും ഉറക്കത്തിലും തോന്നുന്ന വിധം പാടിക്കോളൂ… കാലങ്ങൾ കഴിഞ്ഞാലും നമ്മളെല്ലാം മൂളി നടക്കുന്ന പാട്ടുകളാണ് …പക്ഷെ അടുത്ത ‘വാണിജ്യ സാധ്യത’ തപ്പി പോകുമ്പോൾ creativity അത്രമാത്രം ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ എന്തുകൊണ്ട് totally ക്രീയേറ്റീവ് ആകുന്നില്ല എന്ന ചോദ്യം ബാക്കി ആണ്.. പുതിയ പാട്ടുണ്ടാക്കുമ്പോൾ അതിന് നല്ല ട്യൂൺ വേണം, വരി വേണം… programming വേണം ..production വേണം…ചെലവുകൾ കൂടും…അങ്ങനെ ഒരു പുതിയ പാട്ട് ഉണ്ടാക്കിയാൽ തന്നെ അത് from scratch മാർക്കറ്റ് ചെയ്യണം.. സിനിമാപാട്ട് അല്ലാത്തത് കൊണ്ട്, ഇൻഡിപെൻഡന്റ് മ്യൂസിക് ഇൽ നിന്നുകൊണ്ട് ഒരു പുതിയ പാട്ടിനു reach ഉണ്ടാക്കിയെടുക്കാൻ നല്ലോണം വിയർക്കണം… ആൾറെഡി ഹിറ്റ് ആയ പാട്ടുകൾ ആണെങ്കിൽ ഇത്രേം മെനക്കേടില്ല …ആളുകൾ ചോദിച്ചാൽ ഫ്രീഡം, expression, പഴയ സോങ്ങിന് tribute, ആവിഷ്കാരം, ചോദിക്കുന്ന ആൾക്ക് അസഹിഷ്ണുത… അങ്ങനെ പലതും പറയാം…

‘അസഹിഷ്ണുത’ ഉണ്ട് എന്ന് പറയപ്പെടുന്ന ആളുകൾക്ക് അവർക്കിഷ്ടമുള്ള ആ പഴയ ഗാനത്തെ വികൃതമാക്കിയവരോടുള്ള ദേഷ്യം ആയിക്കൂടെ… ??

Comments are closed.