News in its shortest

മോദി സര്‍ക്കാര്‍ 2014 മുതല്‍ പരസ്യങ്ങള്‍ക്കുവേണ്ടി മാത്രം ചെലവഴിച്ചത് 3,755 കോടി രൂപ

അധികാരത്തിലെത്തി മൂന്നര വര്‍ഷത്തിനിടെ നരേന്ദ്രമോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമായി മാത്രം ചെലവഴിക്കുന്നത് 3,755 കോടി രൂപ. 2014 ഏപ്രില്‍ മുതല്‍ 2017 വരെയുള്ള കണക്കാണിത്.

ലോകസഭ തെരഞ്ഞെടുപ്പിന് ഇനി ഒന്നര വര്‍ഷം മാത്രം അവശേഷിക്കവേ ഈ വകയില്‍ കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക കുതിച്ചുയരാനാണ് സാധ്യത.

ദൃശ്യ, അച്ചടി മാധ്യമങ്ങള്‍ക്ക് പുറമേ റോഡുവശങ്ങളിലും മറ്റും പരസ്യങ്ങള്‍ വയ്ക്കുന്നതിനും പണം ഉപയോഗിച്ചുവെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തില്‍ നിന്നും ലഭിച്ച വിവരാവകാശ മറുപടിയില്‍ പറയുന്നു.

ഗ്രേറ്റര്‍ നോയിഡയിലെ സാമൂഹിക പ്രവര്‍ത്തകനായ റാംവീര്‍ തന്‍വര്‍ വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷ പ്രകാരം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.

1,656 കോടി രൂപ കമ്മ്യൂണിറ്റി റേഡിയോ, ഡിജിറ്റല്‍ സിനിമ, ദൂരദര്‍ശന്‍, ഇന്റര്‍നെറ്റ്, എസ് എം എസ്, ടിവി എന്നിവയിലൂടെയും 1,698 കോടി രൂപ സര്‍ക്കാര്‍ അച്ചടി മാധ്യമങ്ങളിലൂടെയും പരസ്യങ്ങള്‍ക്കായി ചെലവഴിച്ചു.

ഹോര്‍ഡിങ്ങുകള്‍, പോസ്റ്ററുകള്‍, ബുക്ക് ലെറ്റുകള്‍, കലണ്ടറുകള്‍ എന്നിവയ്ക്കായി 399 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ഹിന്ദുസ്ഥാന്‍ടൈംസ്.കോം

Comments are closed.