News in its shortest

മെഴ്‌സിഡീസ്-ബെന്‍സിന്റെ സര്‍വീസ് ഓണ്‍ വീല്‍സ് കേരളത്തിലെ ഇടത്തരം നഗരങ്ങളിലേക്ക്

തൃശൂര്‍:രാജ്യത്തെ ഏറ്റവും വലിയ ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡീസ് -ബെന്‍സ് കേരളത്തില്‍ കമ്പനിക്ക് നേരിട്ടുള്ള ഡീലര്‍ഷിപ്പ് സാന്നിധ്യം ഇല്ലാത്ത രണ്ട്, മൂന്ന് നിര നഗരങ്ങളിലേക്കു’സര്‍വീസ് ഓണ്‍ വീല്‍സ്’ പദ്ധതി വ്യാപിപ്പിക്കുന്നു.
കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി ‘സര്‍വീസ് ഓണ്‍ വീല്‍സ്’ പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കി വരികയാണ്. ഇതിന്റെ ഭാഗമായി കൊല്ലം, അടൂര്‍, കോട്ടയം, ചാലക്കുടി, തൊടുപുഴ, തിരുവനന്തപുരം, പത്തനംതിട്ട എവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കി. ഈ ഭാഗങ്ങളില്‍ നിന്നുള്ള നൂറോളം ബെന്‍സ് ഉടമകള്‍ക്കു സേവനം നല്‍കി.

ഇതിനകം ഇന്ത്യയിലൊട്ടാകെ 25000 കിലോമീറ്റര്‍ സഞ്ചരിച്ച സര്‍വീസ് ട്രക്ക് 500 ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കിയിട്ടുണ്ട്.
കേരളത്തില്‍ എല്ലായിടത്തും ഉയര്‍ന്ന ഗുണനിലവാരമുള്ള സര്‍വീസ് ലഭ്യമാക്കുവാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് രാജശ്രീ മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ എസ്. ശിവകുമാര്‍ പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കള്‍ എവിടെയാണെങ്കിലും അവരുടെ വീട്ട് വാതിക്കല്‍ സേവനം ലഭ്യമാക്കുമെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

Comments are closed.