News in its shortest

അമര്‍നാഥ് യാത്രികരുടെ ദുരിതം തീരുന്നില്ല, അപകടത്തില്‍ 16 മരണം

ഭീകരാക്രമണത്തില്‍ തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടതിന്റെ ഭീതി വിട്ടുമാറും മുമ്പ് അമര്‍നാഥ് യാത്രികരെ വീണ്ടും ദുരന്തം പിടികൂടി. ഇത്തവണ ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ ഞായറാഴ്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 16 പേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ എട്ട് കുട്ടികളും ഉള്‍പ്പെടുന്നു. സംസ്ഥാന റോഡ് ഗതാഗത കോര്‍പ്പറേഷന്റെ ബസാണ് പഹല്‍ഗാമിലെ ബേസ് ക്യാമ്പില്‍ നിന്നും 100 കിലോമീറ്ററോളം അകലെ ബനിഹാളില്‍ മറിഞ്ഞത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

ദ ഹിന്ദു

Comments are closed.