ട്രെയിനില്‍ ഭാര്യയ്ക്ക് സീറ്റ് ചോദിച്ചു, യുവാവിനെ യാത്രക്കാര്‍ തല്ലിക്കൊന്നു

74

ട്രെയിനില്‍ ഭാര്യയ്ക്കും കുഞ്ഞിനും ഇരിക്കാന്‍ സീറ്റ് ചോദിച്ച 26-കാരനെ സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാര്‍ തല്ലിക്കൊന്നു. വ്യാഴാഴ്ച്ച പൂനെയില്‍ മുംബൈ-ലാത്തൂര്‍-ബിദാര്‍ എക്‌സ്പ്രസിലാണ് സംഭവം. ആറ് സ്ത്രീകള്‍ അടക്കം 12 പേരാണ് യുവാവിനെ ആക്രമിച്ചത്.

കല്യാണ്‍ സ്വദേശിയായ സാഗര്‍ മര്‍കന്ദ് ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഭാര്യ ജ്യോതിക്കും രണ്ട് വയസ്സുള്ള മകള്‍ക്കുമൊപ്പം ട്രെയിനിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുമ്പോഴാണ് സംഭവം.

തിരക്കേറിയ കംപാര്‍ട്ട്‌മെന്റില്‍ ഭാര്യയ്ക്കും കുഞ്ഞിനും ഇരിക്കാന്‍ സ്ത്രീകളോട് സ്ഥലം യുവാവ് അഭ്യര്‍ത്ഥിച്ചത് വാക്കേറ്റത്തിലെത്തുകയും ഒടുവില്‍ കൊലപാതം നടക്കുകയും ചെയ്തു. സ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന പുരുഷന്‍മാരാണ് സാഗറിനെ ആക്രമിച്ചത്. ജ്യോതി സഹായത്തിനായി കരഞ്ഞെങ്കിലും ആരും സഹായിച്ചില്ല.

ദൗന്ത് സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ജ്യോതി റെയില്‍വേ പൊലീസിന്റെ സഹായത്തോടെ സാഗറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവ് മരണത്തിന് കീഴടങ്ങി. അക്രമികളെ പൊലീസ് പിടികൂടി.

Comments are closed.